25,000 രൂപയുടെ നാണയത്തുട്ടുകള്‍; കെട്ടിവയ്ക്കാനുള്ള പണവുമായി സ്ഥാനാര്‍ഥി കലക്ടറുടെ ഓഫീസില്‍

പത്ത് രൂപ, അഞ്ച് രൂപ, രണ്ട് രൂപയുടെയും നാണയങ്ങളാണ് സ്ഥാനാര്‍ഥി നല്‍കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നാണയമായി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി. 25,000 രൂപയുടെ നാണയക്കെട്ടുമായാണ് സ്ഥാനാര്‍ഥി കലക്ടറുടെ ഓഫീസില്‍ എത്തിയത്.

മധ്യപ്രദേശിലെ ജബല്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിനയ് ചക്രബര്‍ത്തിയാണ് നാണയ ശേഖരവുമായി എത്തിയത്. പത്ത് രൂപ, അഞ്ച് രൂപ, രണ്ട് രൂപയുടെയും നാണയങ്ങളാണ് സ്ഥാനാര്‍ഥി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈനായി പണം നല്‍കാനുള്ള സംവിധാനം കലക്ടറുടെ ഇല്ലാത്തതിനാലാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്നാണ് സ്ഥാനാര്‍ഥി പറയുന്നത്. സ്ഥാനാര്‍ഥി നല്‍കിയ പണം സ്വീകരിച്ചെന്നും അതിന്റെ രസീത് നല്‍കിയതായും ജബല്‍പൂര്‍ ജില്ലാ റിട്ടേണിംഗ് ഓഫീസറും കലക്ടറുമായ ദീപക് കുമാര്‍ സക്‌സേന പറഞ്ഞു.

ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ ബുധനാഴ്ച ആരംഭിച്ചു. മധ്യപ്രദേശിലെ ആറ് സീറ്റുകളിലേക്കാണ് ഏപ്രില്‍ 19ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

പ്രതീകാത്മക ചിത്രം
മഹാരാഷ്ട്രയില്‍ പത്തുമിനിറ്റ് ഇടവേളയില്‍ രണ്ടു ഭൂചലനം; 4.5 തീവ്രത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com