കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തുഫയല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത കണ്ടെത്തുന്നതിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കു കീഴില്‍ ഫാക്ട് ചെക്കിങ് യൂണിറ്റ് സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടാക്കുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

ഇന്നലെ രാത്രിയാണ്, പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരം ഫാക്ട് ചെക്കിങ് യൂണിറ്റ് സ്ഥാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇന്നു കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സ്ഥാപിക്കുന്നതു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍ ആണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. എഡിറ്റേഴ്‌സ് ഗില്‍ഡും സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാര്‍ കമ്രയുമാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ വിജ്ഞാപനം സ്റ്റേ ചെയ്യുകയാണെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com