'24 മണിക്കൂറിനകം തീരുമാനം വേണം, ഇല്ലെങ്കില്‍...'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

നാളെ വൈകുന്നേരത്തിനകം തീരുമാനമെടുക്കണമെന്ന് ​ഗവർണർക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം
സുപ്രീംകോടതി
സുപ്രീംകോടതിഫയൽ

ന്യൂഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. പൊന്മുടി കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്തതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എന്താണ് ഗവര്‍ണര്‍ അവിടെ കാണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും. കോടതി സ്‌റ്റേ ചെയ്ത നടപടിയില്‍ മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും സുപ്രീംകോടതി ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നത്. കോടതിയെ വെല്ലുവിളിക്കുന്ന നടപടിയാണിത്. പൊന്മുടിയെ മന്ത്രിയാക്കുന്നതില്‍ നാളെ വൈകുന്നേരത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി
പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത്' സന്ദേശം തടഞ്ഞു; പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവർണർ ആർഎൻ രവി മുഖ്യമന്ത്രിയുടെ ആവശ്യം തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com