ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം; മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും അറസ്റ്റില്‍, സംഘര്‍ഷം ( വീഡിയോ)

മാര്‍ച്ച് തടഞ്ഞതോടെ പൊലീസും എഎപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
മന്ത്രി അതിഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
മന്ത്രി അതിഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പിടിഐ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്കാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞതോടെ പൊലീസും എഎപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഘര്‍ഷത്തിനിടെ മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് രണ്ടു മന്ത്രിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ച നിരവധി എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എഎപി പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി ഡിഡി മാര്‍ഗ് ഏരിയയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മന്ത്രി അതിഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
അഴിമതി ഗൂഢാലോചനയില്‍ പങ്കാളി; 100 കോടി എഎപി കൈപ്പറ്റി; കെജരിവാളിനെതിരെ ഇഡി

നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും എതിരേ മുദ്രാവാക്യങ്ങളുമായെത്തിയ എഎപി പ്രവർത്തകരെ പൊലീസ് നേരിട്ടത് സംഘർഷാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. എഎപി പ്രവർത്തകരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിൽ കയറ്റിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധ സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കെജരിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധത്തിന് എ എ പി ആഹ്വാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com