'അറസ്റ്റ് നിയമ വിരുദ്ധം, കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കണം'- കെജരിവാൾ ഹൈക്കോടതിയിൽ

അടിയന്തര സിറ്റിങ് ആവശ്യം തള്ളി, ഹര്‍ജി ബുധനാഴ്ച പരിഗണിക്കും
റോസ് അവന്യു കോടതിയില്‍ നിന്നു പുറത്തു വരുന്ന അരവിന്ദ് കെജരിവാള്‍
റോസ് അവന്യു കോടതിയില്‍ നിന്നു പുറത്തു വരുന്ന അരവിന്ദ് കെജരിവാള്‍പിടിഐ

ന്യൂഡൽഹി: മ​ദ്യനയ അഴിമതി കേസിലെ ഇ‍ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഡൽഹി ​ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

അറസ്റ്റും റിമാന്‍ഡ് ഉത്തരവും നിയമ വിരുദ്ധമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. എത്രയും പെട്ടെന്നു കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കി. കോടതി അടിയന്തരമായി നാളെ സിറ്റിങ് നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കെജരിവാളിന്‍റെ ആവശ്യം കോടതി തള്ളി. വരുന്ന ബുധനാഴ്ച കോടതി പരിഗണിക്കും.

അറസ്റ്റ് ചെയ്തതിനു പിന്നാലെ കെജരിവാളിനെ ആറ് ​ദിവസത്തെ കസ്റ്റഡിയിൽ വിടാൻ ഡൽഹി റോസ് അവന്യൂ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധി ചോ​ദ്യം ചെയ്താണ് കെജരിവാൾ ഹൈക്കോടതിയെ സമീപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കെജരിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഡൽഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്.

വിധി പ്രസ്താവത്തിന് മുമ്പ് അഭിഭാഷകരുമായി സംസാരിക്കാൻ പത്ത് മിനിറ്റ് കെജരിവാളിന് കോടതി അനുവദിച്ചിരുന്നു. മൂന്നേകാൽ മണിക്കൂറോളമാണ് കോടതിയിൽ വാദങ്ങൾ നടന്നത്.

റോസ് അവന്യു കോടതിയില്‍ നിന്നു പുറത്തു വരുന്ന അരവിന്ദ് കെജരിവാള്‍
'ഓരോ തുള്ളി രക്തവും രാജ്യത്തിന്, ഒരു ജയിലിനും എന്നെ തടവിലാക്കാനാവില്ല ; കെജരിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com