30 ലക്ഷം ക്ഷീരകർഷകരുടെ കൂട്ടായ്മ; അമൂല്‍ അമേരിക്കയിലേക്ക്

ആദ്യമായാണ് അമൂൽ ഉത്പന്നങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള വിപണിയിൽ അവതരിപ്പിക്കുന്നത്
അമൂല്‍ അമേരിക്കയിലേക്ക്
അമൂല്‍ അമേരിക്കയിലേക്ക്എക്സ്

ഗുജറാത്ത്: അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ പാൽ ഉത്പാദന ബ്രാൻഡ് ആയ അമൂൽ. ഇതിന്റെ ഭാ​ഗമായി അമേരിക്കയിൽ 108 വർഷത്തെ പാരമ്പര്യമുള്ള മിഷി​ഗൺ മിൽക്ക് പ്രൊഡ്യൂസോഴ്സ് അസോസിയേഷനുമായി സഹകരിച്ച് അമൂൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് ധാരണയായി.

മാർച്ച് 20 ന് ഡെട്രോയിറ്റിൽ നടന്ന വാർഷിക യോഗത്തിൽ ഇത് സംബന്ധിക്കുന്ന പ്രഖ്യാപനം നടത്തിയതായി അമുൽ കമ്പനി നടത്തുന്ന ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്)മാനേജിംഗ് ഡയറക്‌ടർ ജയൻ മേത്ത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യമായാണ് അമൂൽ ഉത്പന്നങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള വിപണിയിൽ അവതരിപ്പിക്കുന്നത്. ബ്രാൻഡിനെ വിപുലീകരിച്ച് ഏറ്റവും വലിയ ക്ഷീര കമ്പനിയായി മാറാന്‍ അമുൽ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമൂല്‍ അമേരിക്കയിലേക്ക്
ദേശീയപാത, റെയില്‍വേ ലൈന്‍ നിർമ്മാണങ്ങൾക്ക് കുന്നിടിച്ച് മണ്ണെടുക്കാൻ പാരിസ്ഥിതിക അനുമതി വേണം; കേന്ദ്രത്തിന്റെ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി

നിലവിൽ ലോകത്തിൽ അമ്പതോളം രാജ്യങ്ങളിലേക്ക് അമൂൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 18,000 ക്ഷീര സംഘങ്ങൾ വഴി 36,000 കർഷകരാണ് അമൂലിന് പിന്നിലുള്ളത്. ദിവസവും 3.5 ലിറ്റർ പാലാണ് പാലാണ് ഇവിടെ പ്രോസസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com