തുള്ളി കുടിക്കാനില്ല, വാഹനങ്ങള്‍ കഴുകി, ചെടികള്‍ നനച്ചു; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴ

ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്
കടുത്ത ജലക്ഷാമത്തെത്തുടര്‍ന്ന് പൊതുവഴിയിലെ പൈപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാനെത്തിയവര്‍
കടുത്ത ജലക്ഷാമത്തെത്തുടര്‍ന്ന് പൊതുവഴിയിലെ പൈപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാനെത്തിയവര്‍ ഐഎന്‍എസ്‌

ബംഗളൂരു: വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങള്‍ക്ക് പിഴ ചുമത്തി. ബംഗളൂരുവിലുള്ള കുടുബങ്ങള്‍ക്കാണ് വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ബോര്‍ഡ് ആണ് പിഴ ചുമത്തിയത്. കര്‍ണാടകയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോര്‍ഡിന്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്.

കടുത്ത ജലക്ഷാമത്തെത്തുടര്‍ന്ന് പൊതുവഴിയിലെ പൈപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാനെത്തിയവര്‍
ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; ഖാര്‍ഗെയ്ക്ക് ഒറ്റവരിയില്‍ കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

ബംഗളൂരുവിന്റെ തെക്കന്‍ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 80,000 രൂപയാണ് പിഴ. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. പ്രതിസന്ധി കണക്കിലെടുത്ത് വാഹനങ്ങള്‍ കഴുകരുതെന്നും വിനോദ ആവശ്യങ്ങള്‍ക്കും ജലം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും താമസക്കാരോട് അഭ്യര്‍ഥിച്ചിരുന്നു.

ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് ഓരോ തവണയും 500 രൂപ അധിക പിഴ ചുമത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടുത്ത ജലക്ഷാമത്തെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ ഇരുന്നാണ് ബംഗളൂരുവില്‍ ജോലി ചെയ്യുന്നത്. ഡിസ്‌പോസിബിള്‍ പാത്രങ്ങളിലാണ് ഭക്ഷണം കഴിക്കുന്നത്. കര്‍ണാടകയില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ആകെ ആവശ്യമുള്ളതില്‍ 1470 എംഎല്‍ഡി വെള്ളം കാവേരി നദിയില്‍ നിന്നും 650 എംഎല്‍ഡി കുഴല്‍ക്കിണറുകളില്‍ നിന്നുമാണ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com