750 ഗ്രാം സ്വര്‍ണം ഉള്‍പ്പടെ നടി രാധികയ്ക്ക് 53.45 കോടിയുടെ ആസ്തി; വിജയകാന്തിന്റെ മകന് 17.95 കോടി

തമിഴ്‌നാട്ടിലെ വിരുധുനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ രാധിക ശരതിന് 53.45 കോടിയും മറ്റൊരു സ്ഥാനാര്‍ഥിയായ നടന്‍ വിജയ്കുമാറിന്റെ മകന്‍ വിജയ പ്രഭാകരന് 17.95 കോടിയും ആസ്തിയെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം
നടി രാധികയ്ക്ക് 53.45 കോടിയുടെ ആസ്തി; വിജയകാന്തിന്റെ മകന് 17.95 കോടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം.
നടി രാധികയ്ക്ക് 53.45 കോടിയുടെ ആസ്തി; വിജയകാന്തിന്റെ മകന് 17.95 കോടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം.ഫെയ്‌സ്ബുക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ രാധിക ശരതിന് 53.45 കോടിയും മറ്റൊരു സ്ഥാനാര്‍ഥിയായ നടന്‍ വിജയ്കുമാറിന്റെ മകന്‍ വിജയ പ്രഭാകരന് 17.95 കോടിയും ആസ്തിയെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. തിങ്കളാഴ്ചയാണ് ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 33.1 ലക്ഷം രൂപയും 750 ഗ്രാം സ്വര്‍ണവും 5 കിലോ വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ രാധികയ്ക്ക് 27,05,34,014 ജംഗമ സ്വത്തുക്കളും ഉണ്ട്.

രാധികയും ഭര്‍ത്താവ് ശരത് കുമാറും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുമ്പാണ് തങ്ങളുടെ പാര്‍ട്ടിയായ സമത്വ മക്കള്‍ കച്ചിയെ ബിജെപിയില്‍ ലയിപ്പിച്ചത്. രാധിക നിലവില്‍ രാധാന്‍ മീഡിയ വര്‍ക്ക് ഇന്ത്യയുടെ എംഡിയാണ്. 61 കാരിയായ രാധികയുടെ സ്ഥാവര സ്വത്തിന്റെ മൂല്യം 26,40,00,000 രൂപയും ബാധ്യതകള്‍ 14.79 കോടി രൂപയുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്റെ കൈവശം പണമായി രണ്ടരലക്ഷം രൂപയും 192 ഗ്രാം സ്വര്‍ണവും 560 ഗ്രാം വെള്ളിയും ഉള്‍പ്പടെ 11,38,04,371.54 രൂപയും ജംഗമ ആസ്തികളുമുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന 33 കാരന്റെ ജംഗമ സ്വത്തുക്കളുടെ മൂല്യം 6,57,55,000 രൂപയാണ്. 12,80,78,587 രൂപയാണ് ബാധ്യത.

നടി രാധികയ്ക്ക് 53.45 കോടിയുടെ ആസ്തി; വിജയകാന്തിന്റെ മകന് 17.95 കോടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം.
എളുപ്പത്തില്‍ പണക്കാരനാകാൻ ക്രിക്കറ്റ് വാതുവെപ്പ്; എഞ്ചിനീയര്‍ക്ക് നഷ്ടമായത് കോടികള്‍, ഭാര്യ ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com