സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഐജി പറഞ്ഞു.
സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്ന ചികുര്‍ഭട്ടി, പുഷ്പക ഗ്രാമങ്ങളിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി പറഞ്ഞു.

''പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), എലൈറ്റ് യൂണിറ്റ് കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) എന്നി സംഘങ്ങള്‍ ഓപ്പറേഷനിലുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണനയില്‍: അമിത് ഷാ

ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഐജി പറഞ്ഞു. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കാട്ടില്‍ ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി തിരച്ചില്‍ തുടരുകയാണെന്നും ഐജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com