നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ ആസൂത്രിത കടന്നാക്രമണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്ഫയല്‍

ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ്അറുന്നൂറിലേറെ അഭിഭാഷകര്‍ ഒപ്പിട്ട കത്ത്. കോടതികളുടെ വിശ്വാസ്യതയ്ക്കും അന്തസിനും നേര്‍ക്കു കടന്നാക്രമണം നടക്കുകയാണെന്ന്, സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ബാര്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മന്നന്‍ കുമാര്‍ മിശ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയുടെ അന്തസു കെടുത്താന്‍ ശ്രമിക്കുകയാണ്. ഇക്കൂട്ടത്തില്‍ ചില അഭിഭാഷകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു കത്തില്‍ പറയുന്നു. എന്നാല്‍ കത്തില്‍ ആരെയും പേരെടുത്തു പരാമര്‍ശിച്ചിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ജൂഡീഷ്യറി ഭീഷണിയില്‍ - രാഷ്ട്രീയ, ഔദ്യോഗിക സമ്മര്‍ദങ്ങളില്‍ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക' എന്ന പേരിലാണ് അഭിഭാഷകര്‍ കത്തു നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയും കോടതികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും കോടതി നടപടിക്രമങ്ങളെ അട്ടിമറിക്കാനും തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താനും ഒരുവിഭാഗം ശ്രമിക്കുന്നു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകളിലാണ് ഇത്തരത്തില്‍ സമ്മര്‍ദവും സ്വാധീനവുമുണ്ടാകുന്നത്. കോടതിയുടെ അന്തസ് കെടുത്തുന്ന തരത്തില്‍ ആസൂത്രിത പ്രചാരണങ്ങള്‍ നടത്തുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്
'ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല'; കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

സമകാലീന കോടതി നടപടികളില്‍ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയില്‍ ഒരടിസ്ഥാനവുമില്ലാതെ 'പണ്ടൊരു സുവര്‍ണ കാലമുണ്ടായിരുന്നു' എന്ന തരത്തിലുള്ള പ്രചാരണങ്ങളാണു നടത്തുന്നത്- കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com