കോവിഡിന് ശേഷം ജോലിയില്ല; എൻജിനീയറിങ് ബിരുദധാരി മുഴുവൻ സമയ മോഷ്ടാവായി, 26കാരി അറസ്റ്റിൽ

നോയ്ഡ സ്വദേശിയായ ജാസി അഗർവാൾ(26) ആണ് ബംഗളൂരു എച്ച്എഎൽ പൊലീസിന്റെ പിടിയിലായത്
ജാസി അഗർവാൾ
ജാസി അഗർവാൾ

ബംഗളൂരു: ഐടി ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം മോഷണവുമായി നടന്ന യുവതി അറസ്റ്റിൽ. നോയ്ഡ സ്വദേശിയായ ജാസി അഗർവാൾ(26) ആണ് ബംഗളൂരു എച്ച്എഎൽ പൊലീസിന്റെ പിടിയിലായത്. ബം​ഗളൂരുവിലെ പിജി ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് ജാസി മോഷണങ്ങൾ നടത്തിവന്നത്.

മുറിയിലെ കുട്ടികൾ പുറത്തു പോകുമ്പോൾ ലാപ്ടോപ്പുകളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കൈക്കലാക്കി നാട്ടിലെ കരിഞ്ചന്തയിൽ വിൽക്കുകയാണ് പതിവ്. ഏതാനും മാസങ്ങൾക്കിടെ നഗരത്തിലെ വിവിധ പി.ജി ഹോസ്റ്റലുകളിൽ നിന്നും സോഫ്റ്റ്‌വെയർ കമ്പനികളിൽ നിന്നുമായി 10 ലക്ഷത്തോളം വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകളാണ് ഇവർ മോഷ്ടിച്ചത്. പി.ജി ഹോസ്റ്റൽ അന്തേവാസികളുടെ പരാതിയിൽ മാർച്ച് 26നാണു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എൻജിനീയറിങ് ബിരുദധാരിയായ ജാസി ബംഗളൂരുവിൽ ഒരു സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായിരുന്നു. നഗരത്തിലെ ഒരു പിജി ഹോസ്റ്റലിലായിരുന്നു ഈ സമയത്ത് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മോഷണം നടത്തി തുടങ്ങുന്നത്. മോഷണം നടത്തിയ മുതൽ നാട്ടിൽ എത്തിയാണ് ഇവർ വിൽപന നടത്തിയിരുന്നത്. തുടർന്ന് ബംഗളൂരുവിൽ തിരിച്ചെത്തിയാൽ മറ്റൊരു പിജി ഹോസ്റ്റലിലേക്കു മാറും.

ജാസി അഗർവാൾ
കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്; 11 കോടി അടയ്ക്കാന്‍ നിര്‍ദേശം

ഇവിടെ നിന്നും മോഷണം നടത്തിയ ശേഷം മറ്റൊരു സ്ഥലത്തേക്കു മാറും. ഇതായിരുന്നു യുവതിയുടെ മോഷണരീതി. 12 മാസങ്ങൾക്ക് മുൻപാണ് ജോലി ഉപേക്ഷിച്ചു പ്രതി മുഴുസമയ മോഷണത്തിലേക്കു തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ശേഷമാണ് മോഷണം ആരംഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com