എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനും ഭാരതരത്‌ന സമ്മാനിച്ചു; മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത് മക്കള്‍ - വിഡിയോ

എംഎസ് സ്വാമിനാഥന്‍റെ മകള്‍ നിത്യാ റാവു രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് ഭാരതരത്ന സ്വീകരിക്കുന്നു
എംഎസ് സ്വാമിനാഥന്‍റെ മകള്‍ നിത്യാ റാവു രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് ഭാരതരത്ന സ്വീകരിക്കുന്നുഎഎന്‍ഐ

ന്യൂഡല്‍ഹി: കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍, മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മരണാന്തര ബഹുമതിയായാണ് നാലു പേര്‍ക്കും ബഹുമതി.

നാലു പേരുടെയും കുടുംബാംഗങ്ങള്‍ പുരസ്‌കാരം സ്വീകരിച്ചു. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനു വേണ്ടി മകന്‍ വിവി പ്രഭാകര്‍ റാവു ഭാരതരത്‌ന ഏറ്റുവാങ്ങി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിനു വേണ്ടി മകന്‍ ജയന്ത് ചൗധരി പുരസ്‌കാരം സ്വീകരിച്ചു. രാഷ്ട്രീയ ലോക്ദളിന്റെ അധ്യക്ഷന്‍ കൂടിയാണ് ജയന്ത് ചൗധരി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എംഎസ് സ്വാമിനാഥന്റെ മകള്‍ നിത്യാ റാവുവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ മകന്‍ രാംനാഥ് ഠാക്കൂറും രാഷ്ട്രപതിയില്‍നിന്നു ബഹുമതി സ്വീകരിച്ചു.

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.

മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍കെ അഡ്വാനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ഇത്തവണ ഭാരതരത്‌ന പുരസ്‌കാരം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com