ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ പേരിലാണ് പിഴയും പലിശയും അടക്കം 135 കോടി പിടിച്ചെടുത്തത്
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍പിടിഐ

ന്യൂഡല്‍ഹി: പാര്‍ട്ടി അക്കൗണ്ടില്‍ നിന്നും 135 കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ അടക്കം പേരിലാണ് 103 കോടി പിഴയും പലിശയും അടക്കം 135 കോടി പിടിച്ചെടുത്തത്. ഇതിനെതിരെയാണ് കോൺ​ഗ്രസ് കോടതിയെ സമീപിച്ചത്. സീതാറാം കേസരി ട്രഷററായിരുന്ന 1994-95 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് 2016-ല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ ഹര്‍ജിക്കൊപ്പം 135 കോടി പിടിച്ചെടുത്തതിനെതിരായ ഹര്‍ജിയും പരിഗണിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 1994-95 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാന്‍ കോണ്‍ഗ്രസിന് സമീപ കാലത്ത് നോട്ടീസ് ലഭിച്ചിരുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍
കെജരിവാളിന് ഐക്യദാർഢ്യം: ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍

എന്നാല്‍ നോട്ടീസുകളെല്ലാം ഒരുമിച്ച് കേൾക്കുന്നതിൽ ആദായ നികുതി വകുപ്പ് സുപ്രീംകോടതിയിൽ എതിര്‍പ്പ് അറിയിക്കും. നോട്ടീസ് ചോദ്യംചെയ്ത് ആദായനികുതി വകുപ്പ് കമ്മീഷണര്‍ക്കാണ് ആദ്യം അപ്പീല്‍ നല്‍കേണ്ടത്. അതല്ലാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസർക്കാരും കോടതിയിൽ നിലപാട് വ്യക്തമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com