അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ ഹിമാചലിലെ കങ്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും
രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും
രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ ഹിമാചലിലെ കങ്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഹിമാചലിലെ ഹാമിര്‍പുരിയില്‍ നിന്ന് മുന്‍ എംഎല്‍എ. സത്പല്‍ റൈസാദ ജനവിധി തേടും. ഇവിടെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ ഗുഡ്ഗാവില്‍ രാജ് ബബ്ബറും മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്തില്‍ നിന്ന് ഭൂഷണ്‍ പാട്ടീലും മത്സരിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തിട്ടും അമേഠിയുടേയും റായ് ബറേലിയുടെയും കാര്യത്തില്‍ തീരുമാനം നീളുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി മെയ് മൂന്നു വരെയാണ്. അഞ്ചാം ഘട്ടമായ മെയ് 20 നാണ് അമേഠിയിലും റായ് ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയില്‍ രാഹുലിനെയോ പ്രിയങ്കയെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചിരുന്നു.

രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും
അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ നിന്ന് പ്രിയങ്കാ ഗാന്ധിയും മത്സരിക്കുമെന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. അതിനിടെ അമേഠിയില്‍ അവകാശവാദം ഉന്നയിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും രംഗത്തെത്തിയിരുന്നു. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെയും അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ ബന്ധു ആശിഷ് കൗളിനെയും പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com