മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

55 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചു. എന്നാല്‍ ആരുടെയെങ്കിലും മം​ഗല്യസൂത്രം തട്ടിയെടുത്തോ ?
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മല്ലികാര്‍ജുന്‍ ഖാര്‍ഗെഫയല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാശനാണെന്നും അതുകൊണ്ടാണ് അദ്ദേഹം മം​ഗല്യ സൂത്രത്തെയും മുസ്ലീങ്ങളെക്കുറിച്ചും സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍-ചമ്പ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ സ്വത്ത് ഞങ്ങള്‍ കൈക്കലാക്കുമെന്നാണ് മോദി പറയുന്നത്. മാത്രമല്ല കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ വിഭവങ്ങള്‍ എല്ലാം മുസ്ലീങ്ങള്‍ക്ക് വീതിച്ചു നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. കൂടുതല്‍ കുട്ടികളുളളവര്‍ക്കാണ് സ്വത്തുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്. എന്നിട്ടും മോദി എന്തുകൊണ്ടാണ് മുസ്ലീങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നത്. ദരിദ്രരായ എല്ലാവര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉണ്ട്. എനിക്ക് അഞ്ച് കുട്ടികളാണുള്ളതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ
വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

55 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചു. എന്നാല്‍ ആരുടെയെങ്കിലും മം​ഗല്യസൂത്രം തട്ടിയെടുത്തോ എന്നും ഖാര്‍ഗെ ചോദിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സമ്പത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും പുനര്‍വിതരണം ചെയ്യുമെന്ന് കഴിഞ്ഞ മാസം രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അമ്മമാരുടേയും സഹോദരിമാരുടേയും സ്വര്‍ണവും താലിയുമെല്ലാം കോണ്‍ഗ്രസ് കൈക്കലാക്കുമെന്നും മോദി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com