'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

''40 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കിഷോരി ലാല്‍ അമേഠിയില്‍ നിന്ന് പാര്‍ട്ടിയെ പ്രതിനീധികരിക്കുന്നതില്‍ എനിക്കും കുടുംബത്തിനും സന്തോഷമുണ്ട്''
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിഫയൽ

ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി. അമ്മ ഏല്‍പിച്ച ദൗത്യമാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. അതുകൊണ്ടാണ് റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. അമേഠിയും, റായ്ബറേലിയും തന്റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

റായ്ബറേലിയില്‍ നിന്നുമുള്ള നോമിനേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു വികാര നിര്‍ഭര നിമിഷമായിരുന്നു. ഉത്തരവാദിത്തം അമ്മ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. അമേഠിയും റായ്ബറേലിയും എനിക്ക് വ്യത്യസ്തമല്ല. രണ്ടും എന്റേതാണ്. 40 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കിഷോരി ലാല്‍ അമേഠിയില്‍ നിന്ന് പാര്‍ട്ടിയെ പ്രതിനീധികരിക്കുന്നതില്‍ എനിക്കും കുടുംബത്തിനും സന്തോഷമുണ്ട്, രാഹുല്‍ എക്‌സില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധി
'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് റായ്ബറേലിയിലേക്ക് മാറിയതില്‍ വിമര്‍ശനവുമായി പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഭയന്നോടിയതാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താന്‍ നേരത്തെ പ്രവചിച്ചതാണെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നും ഇന്ദിരാഗാന്ധിയും ഫിറോസ് ഗാന്ധിയും റായ്ബറേലിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com