കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പൊലീസുകാരനെ സംരക്ഷിച്ചത് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികമാണെന്നും വിജയ് വഡേറ്റിവാര്‍ പറഞ്ഞു
വിജയ് വഡേറ്റിവാര്‍
വിജയ് വഡേറ്റിവാര്‍ഫെയ്സ്ബുക്ക്

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു കൊലപ്പെടുത്തിയത് ഭീകരര്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാറാണ് പുതിയ ആരോപണവുമായി രംഗത്തു വന്നത്. കാര്‍ക്കറെയെ വെടിവെച്ചത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനാണെന്ന് വഡേറ്റിവാര്‍ പറഞ്ഞു.

ആര്‍എസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഐപിഎസ് ഓഫീസറായ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നികം തെളിവുകള്‍ മറച്ചു വെച്ചുവെന്നും വഡേറ്റിവാര്‍ പറഞ്ഞു. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാണ് അഡ്വ. ഉജ്ജ്വല്‍ നികം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണത്തിനിടെ, കാര്‍ക്കറെയെ പാക് ഭീകരന്‍ അജ്മല്‍ കസബ് അല്ല വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘപരിവാര്‍ ബന്ധമുള്ള പൊലീസുകാരനാണ് കാര്‍ക്കറെയെ വെടിവെച്ചത്. പൊലീസുകാരനെ സംരക്ഷിച്ച ഉജ്ജ്വല്‍ നികം വക്കീല്‍ അല്ല, രാജ്യദ്രോഹിയാണ്. ബിജെപി എന്തിനാണ് രാജ്യദ്രോഹിയെ സംരക്ഷിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യുന്നത്. ബിജെപി രാജ്യദ്രോഹികളെ സംരക്ഷിക്കുന്നവരായി മാറിയെന്നും വഡേറ്റിവാര്‍ കുറ്റപ്പെടുത്തി.

വിജയ് വഡേറ്റിവാര്‍
കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

വഡേറ്റിവാറിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രീയ നേതാക്കന്മാര്‍ ഇത്രയും തരംതാണ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ഉജ്ജ്വല്‍ നികം പറഞ്ഞു. തന്നെ മാത്രമല്ല, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയുമാണ് വഡേറ്റിവാര്‍ അപമാനിച്ചതെന്നും ഉജ്ജ്വല്‍ നികം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com