സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഒരു കുട്ടയില്‍ വെച്ചിരിക്കുന്ന മുട്ടയുടെ രൂപത്തിലാണ് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ചിത്രീകരിക്കുന്നത്.
വിവാദമായ വീഡിയോയില്‍ നിന്ന്
വിവാദമായ വീഡിയോയില്‍ നിന്ന് വിഡിയോ സ്ക്രീന്‍ഷോട്ട്

ബംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫണ്ട് മുഴുവനും മുസ്ലീങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കാണിക്കുന്ന ആനിമേറ്റഡ് വീഡിയോയുമായി ബിജെപി. ഒരു കുട്ടയില്‍ വെച്ചിരിക്കുന്ന മുട്ടയുടെ രൂപത്തിലാണ് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ചിത്രീകരിക്കുന്നത്. ഇതില്‍ മുസ്ലീം എന്ന മുട്ട കൂടി വെക്കുകയും തുടര്‍ന്ന് മുട്ട വിരിഞ്ഞ് പക്ഷിയാകുമ്പോള്‍ ഭക്ഷണം കൊടുക്കുന്നത് മുസ്ലീം കുഞ്ഞിന് മാത്രമാണെന്നുമാണ് വീഡിയോയുടെ സാരാംശം.

വിവാദമായ വീഡിയോയില്‍ നിന്ന്
വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

മുട്ടകള്‍ വിരിയുമ്പോള്‍ മുസ്ലീം കുഞ്ഞായ പക്ഷിക്ക് മാത്രം (ഭക്ഷണം) ഫണ്ട് നല്‍കുന്നതായാണ് ചിത്രീകരണം. രാഹുല്‍ ഗാന്ധിയുടെ രൂപമുള്ള കഥാപാത്രമാണ് ഫണ്ട് നല്‍കുന്നത്. കൂടാതെ കൊട്ടയിലുള്ള മറ്റു കുഞ്ഞുങ്ങളെ പുറത്താക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന് സമീപം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വീഡിയോയില്‍ കാണാം. സൂക്ഷിക്കുക, സൂക്ഷിക്കുക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

കെപിസിസി മീഡിയ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അധ്യക്ഷന്‍ രമേശ് ബാബുവാണ് വീഡിയോക്കെതിരെ പരാതി നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുക മാത്രമല്ല 1989ലെ എസ്‌സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കും.

വീഡിയോക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, ഐ ടി സെല്‍ മേധാവി അമിത് മാളവ്യ, കര്‍ണാടക ഘടകം മേധാവി ബി വൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുസ്ലീങ്ങളെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒറ്റരാത്രി കൊണ്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കര്‍ണാടകയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ വിവാദ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് എസ്‌സി, എസ്ടി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുകയാണ് അവര്‍. കൂടാതെ ഈ വിഭാഗങ്ങളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രമേശ് ബാബു ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com