ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

സുശീല്‍ ആനന്ദിനെതിരെയാണ് രാധിക ഖേര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രാധിക ഖേര
രാധിക ഖേര ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഢിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് രാധിക വഖേര. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ഒരു കോണ്‍ഗ്രസ് നേതാവ് തനിക്ക് മദ്യം വാഗ്ദാനം ചെയ്യുകയും മദ്യ ലഹരിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ വാതിലില്‍ മുട്ടുകയും ചെയ്തുവെന്നും ഖേര ആരോപിച്ചു. സംഭവത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റിനേയും ജയറാം രമേശിനെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും രാധിക വ്യക്തമാക്കി. ഡല്‍ഹിയില്‍

സുശീല്‍ ആനന്ദിനെതിരെയാണ് രാധിക ഖേര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ന്യായ് യാത്ര ഛത്തീസ്ഗഢില്‍ പ്രവേശിച്ചപ്പോള്‍ സുശീല്‍ ആനന്ദ് ആവര്‍ത്തിച്ച് മദ്യം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ഇഷ്ടമുള്ള മദ്യം ഏതാണ് എന്നും അത് തന്റെ മുറിയില്‍ എത്തിക്കാമെന്ന് നിരന്തരം പറഞ്ഞു. ആനന്ദും അഞ്ചോ ആറോ പ്രവര്‍ത്തകരും മദ്യലഹരിയിലാണ് തന്റെ മുറിയില്‍ തട്ടിയതെന്നും രാധിക ഖേര മാധ്യമങ്ങളോട് വ്യക്തമാക്കി.

രാധിക ഖേര
അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമാണ് തന്നെ വെറുക്കാന്‍ തുടങ്ങിയത്. ക്ഷേത്രത്തിന്റെ വീഡിയോകളും ഫോട്ടോകളും പങ്കിടരുതെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് രാമക്ഷേത്രം സന്ദര്‍ശിക്കരുതെന്ന് പാര്‍ട്ടിയില്‍ നിന്ന് പറഞ്ഞിരുന്നു. വീടിന് മുന്നില്‍ ജയ്ശ്രീറാം എന്ന പതാക സ്ഥാപിച്ചത് തനിക്കെതിരെ കോണ്‍ഗ്രസില്‍ വിദ്വേഷമുണ്ടാക്കിയെന്നും രാധിക പറഞ്ഞു. കോണ്‍ഗ്രസില്‍ രാമവിരുദ്ധതയും ഹിന്ദുവിരുദ്ധതയുമാണ് താന്‍ എപ്പോഴും കേട്ടിട്ടുള്ളതെന്നും രാധിക പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ മോശമായി പെരുമാറിയെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയല്ലെന്നും ആരോപിച്ചാണ് കഴിഞ്ഞ ദിവസം രാധിക കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രാജിക്കത്ത് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com