എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഈ ചോദ്യം നേരിട്ടത്
എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ
എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ എക്‌സ്

ബംഗളൂരു: അടുത്ത കാലത്തായി സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നതെന്തിനെന്നുള്ള ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉള്‍പ്പെടുന്ന സംഭാഷണത്തിന്റെ വീഡിയോയാണിത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഈ ചോദ്യം നേരിട്ടത്. എന്നാല്‍ വളരെ ലളിതമായി ചിരിച്ചു കൊണ്ട് രാഹുല്‍ ചോദ്യത്തിന് മറുപടി നല്‍കി. സുതാര്യവും ലളിതവുമാണ് ഈ വേഷമെന്നായിരുന്നു രാഹുലിന്റെ മറുപടി. സുതാര്യവും ലളിതവുമാണ് ഈ വേഷം. പിന്നെ വസ്ത്രങ്ങളുടെ കാര്യത്തില്‍ താന്‍ അത്ര ശ്രദ്ധിക്കാറില്ല. സിംപിളായ വസ്ത്രമാണ് ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും- രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രചാരണത്തിലെ നല്ലതും ചീത്തയുമെന്നു തോന്നിയിട്ടുള്ളത് എന്താണെന്ന് ഖര്‍ഗെയോട് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ''വാസ്തവത്തില്‍ ചീത്തയായി ഒന്നുമില്ല. ഇതെല്ലാം നമ്മുടെ രാജ്യത്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്നത് നല്ല കാര്യമാണ്. രാജ്യത്തെ ഇല്ലാതാക്കുന്ന ഒരാളെ തടയാന്‍ വേണ്ടിയാണ് ഇതെല്ലാമെന്നത് തീര്‍ച്ചയായും നല്ല കാര്യമായി കാണുന്നു'' ഖാര്‍ഗെയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ
മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

അധികാരമോ പ്രത്യയശാസ്ത്രമോ? സിദ്ധരാമയ്യയോടായിരുന്നു രാഹുലിന്റെ അടുത്ത ചോദ്യം. ''പ്രത്യയശാസ്ത്രം'' സിദ്ധരാമയ്യയുടെ മറുപടി ഉടനെ വന്നു. പിന്നാലെ വിശദീകരണം. ''പ്രത്യയശാസ്ത്രം തന്നെയാണ് എപ്പോഴും പ്രധാനം. ജനങ്ങള്‍ക്കു മുന്നില്‍ നാം അവതരിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും പദ്ധതികളുമാണ്. അധികാരത്തിലെത്തുമ്പോള്‍ ജനങ്ങളോട് നമ്മുടെ നേട്ടങ്ങളെക്കുറിച്ച് പറയാനാകണം. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ജനം നമ്മെ അംഗീകരിക്കുകയും നമ്മുടെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യും.''

''അധികാരം വരികയും പോവുകയും ചെയ്യും. എന്നാല്‍ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുക എന്നതാണ് വലിയ കാര്യം. നമ്മുടെ നേതാക്കള്‍ പ്രത്യയശാസ്ത്രത്തിനായി ത്യാഗം സഹിച്ചവരാണ്''ഖാര്‍ഗെ പറഞ്ഞു. രണ്ടുപേരും പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നതായി രാഹുല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com