ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് 26കാരി ആറുവയസ് മാത്രം പ്രായമുള്ള മകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തി
ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പ്രകോപനം
ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പ്രകോപനംഫയൽ

ബംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് 26കാരി ആറുവയസ് മാത്രം പ്രായമുള്ള മകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തി. ഭിന്നശേഷിക്കാരനായ മകനാണ് അതിദാരുണമായി മരിച്ചത്. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മ സാവിത്രി, അച്ഛന്‍ രവികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം.കര്‍ണാടകയിലെ കാളീനദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുതലകള്‍ നിറഞ്ഞ മാലിന്യ കനാലിലേക്കാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. കുട്ടിയുടെ ശാരീരികാവസ്ഥയെ ചൊല്ലി ദമ്പതികള്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. എന്തിന് ഇങ്ങനെ ഒരു കുട്ടിക്ക് ജന്മം നല്‍കി, കുട്ടിയെ വലിച്ചെറിഞ്ഞ് കൂടേ എന്നെല്ലാം പറഞ്ഞ് ഭര്‍ത്താവ് സ്ഥിരമായി സാവിത്രിയെ ശകാരിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കും രണ്ടു വയസ് മാത്രം പ്രായമുള്ള മറ്റൊരു ആണ്‍കുട്ടിയുമുണ്ട്.

ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പ്രകോപനം
മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്കിട്ട് സാവിത്രി കുട്ടിയുമായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മുതലകള്‍ നിറഞ്ഞ കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പരിശോധന ആരംഭിച്ചെങ്കിലും തൊട്ടടുത്ത ദിവസമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി കടിച്ച പാടുകളുണ്ട്. ഇത് മുതലയുടെ ആക്രമണത്തില്‍ ഉണ്ടായതാകാമെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമേ മരണകാരണം സംബന്ധിച്ച യഥാര്‍ഥ വസ്തുത പുറത്തുവരികയുള്ളൂ എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com