ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

തീവ്ര മുസ്ലീം പ്രചാരകരുടെ പ്രസംഗം കേട്ടാലോ ഭീകര പ്രവര്‍ത്തനമാവില്ല

ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി ഹൈക്കോടതി ഐഎഎന്‍എസ്

ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദന്റെ ചിത്രമോ ഐഎസ്‌ഐഎസിന്റെ കൊടിയോ കൈവശം വെക്കുകയോ തീവ്ര മുസ്ലീം പ്രചാരകരുടെ പ്രസംഗം കേള്‍ക്കുകയോ ചെയ്തതുകൊണ്ടുമാത്രം യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍) കുറ്റകരമാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ഇക്കാരണത്താല്‍ ഒരാളെ ഭീകര സംഘടനയിലെ അംഗമായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കെയ്ത്, മനോജ് ജെയിന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.


ഡല്‍ഹി ഹൈക്കോടതി
'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ 2021ല്‍ അറസ്റ്റുചെയ്ത അമര്‍ അബ്ദുള്‍ റഹിമാന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്നത്തെ ഇലക്‌ട്രോണിക് യുഗത്തില്‍ പലതും ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്തതുകൊണ്ടുമാത്രം കുറ്റവാളിയാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com