കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട വോട്ടെടുപ്പിലാണ് ഗുജറാത്തിലെ നദിയാദ് സ്വദേശിയായ അങ്കിത് സോണി കാലുകൊണ്ട് തന്റെ വോട്ടവകാശം വിനിയോഗിച്ചത്.
കൈകളില്‍ ഇല്ലാത്ത യുവാവ് കാലുകൊണ്ട് വോട്ട് ചെയ്യുന്നു
കൈകളില്‍ ഇല്ലാത്ത യുവാവ് കാലുകൊണ്ട് വോട്ട് ചെയ്യുന്നുഎഎന്‍ഐ

അഹമ്മദാബാദ്: ഇരു കൈകള്‍ നഷ്ടമായിട്ടും വോട്ടവകാശം വിനിയോഗിക്കാന്‍ അങ്കിതിന് തടസമുണ്ടായില്ല. ജനാധിപത്യ ബോധമുള്ള ഒരു പൗരന്റെ ഉത്തരവാദിത്വമാണ് സമ്മതിദാനവകാശമെന്ന തിരിച്ചറിവാണ് അങ്കിതിനെ പോളിങ് ബുത്തിലെത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട വോട്ടെടുപ്പിലാണ് ഗുജറാത്തിലെ നദിയാദ് സ്വദേശിയായ അങ്കിത് സോണി കാലുകൊണ്ട് തന്റെ വോട്ടവകാശം വിനിയോഗിച്ചത്. കൈവിരലിന് പകരം മഷിയടയാളം ഉദ്യോഗസ്ഥര്‍ കാലില്‍ പുരട്ടുകയും ചെയ്തു.

20 വര്‍ഷം മുന്‍പാണ് വൈദ്യുതാഘാതമേറ്റ് സോണിയുടെ രണ്ട് കൈകളും നഷ്ടമായത്. ജീവത വഴികളില്‍ കഠിനമായ വെല്ലുവിളികളെ അതിജീവിച്ച സോണി അങ്കിത് ശാരീരിക പരിമിതികളെ മറികടന്ന് ഇതിനകം ബിരുദവും നേടിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുപത് വര്‍ഷം മുമ്പ് വൈദ്യുതാഘാതമേറ്റാണ് തന്റെ രണ്ട് കൈകളും നഷ്ടപ്പെമായതെന്ന് അങ്കിത് പറഞ്ഞു. അധ്യാപകരുടെയും ഗുരുവിന്റെയും അനുഗ്രഹത്തോടെ താന്‍ കമ്പനി സെക്രട്ടറിഷിപ്പില്‍ ബിരുദം നേടിയതായും അങ്കിത് പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ എല്ലാവരും സമ്മതിദാനകാശം വിനിയോഗിക്കണമെന്ന് വോട്ട് ചെയ്ത ശേഷം സോണി പറഞ്ഞു.

കൈകളില്‍ ഇല്ലാത്ത യുവാവ് കാലുകൊണ്ട് വോട്ട് ചെയ്യുന്നു
'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com