'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

സംവരണം നല്‍കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് സാമൂഹിക അവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും ലാലു പറഞ്ഞു
പ്രസ്താവനയില്‍ തിരുത്തലുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
പ്രസ്താവനയില്‍ തിരുത്തലുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഫയല്‍

പട്‌ന:മുസ്ലീം സമ്പൂര്‍ണ സംവരണവേണമെന്ന വാക്കുകള്‍ പ്രധാനമന്ത്രി രാഷ്ട്രീയ ആയുധമാക്കിയതോടെ പ്രസ്താവനയില്‍ തിരുത്തലുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. സംവരണം നല്‍കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് സാമൂഹിക അവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും ലാലു പറഞ്ഞു. മുസ്ലീം സംവരണ പ്രസ്താവന പ്രധാനമന്ത്രി റാലിയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ലാലു തിരുത്തിയത്. പ്രധാനമന്ത്രി തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ലാലു പറഞ്ഞു

സംവരണ ആനുകൂല്യങ്ങള്‍ മുസ്ലിങ്ങള്‍ക്ക് കൂടി ലഭ്യമാക്കണമെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമായിരുന്നു ആദ്യപ്രസ്താനയില്‍ ലാലു ആരോപിച്ചത്. ഭരണഘടന പറയുന്ന സംവരണത്തിന് ബിജെപി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്നുമായിരുന്നു ലാലുവിന്റെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യ റാബ്‌റി ദേവി എംഎല്‍സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴായിരുന്നു ലാലുവിന്റെ പ്രതികരണം. ഈ വര്‍ഷം ആദ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 11 പേര്‍ എംഎല്‍സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവര്‍ക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു.

പ്രസ്താവനയില്‍ തിരുത്തലുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com