രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ എണ്ണം 80ലേറെ
200ലേറെ ജീവനക്കാരാണ് കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തത്
200ലേറെ ജീവനക്കാരാണ് കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തത്ഫയൽ

ന്യൂഡല്‍ഹി: സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ എണ്ണം 80ലേറെ. ആഭ്യന്തര സര്‍വീസുകള്‍ അടക്കമാണിത്. മുന്നറിയിപ്പ് ഇല്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കാബിന്‍ ക്രൂ അംഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ മെഡിക്കല്‍ ലീവ് എടുക്കാന്‍ ആരംഭിച്ചത്. ഇന്നലെ രാത്രി മുതലാണ് മിന്നല്‍ പണിമുടക്കിന് സമാനമായി കാബിന്‍ ക്രൂ അംഗങ്ങള്‍ മെഡിക്കല്‍ ലീവ് എടുക്കാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 200ലേറെ ജീവനക്കാരാണ് കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ പാടില്ല എന്നാണ് ചട്ടം.

മുന്നറിയിപ്പ് ഇല്ലാതെ സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ലീവ് എടുത്തതോടെ യാത്ര നടത്താന്‍ കഴിയാതെ വന്നതോടെയാണ് കൂട്ടത്തോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുക്കാനുള്ള കാരണം കണ്ടെത്താന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമം നടന്നുവരുന്നതായും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയര്‍ഇന്ത്യ എക്‌സ്പ്രസ് ടാറ്റ ഏറ്റെടുത്ത ശേഷമുള്ള പരിഷ്‌കാരങ്ങളോട് യൂണിയനുകള്‍ക്കുള്ള എതിര്‍പ്പാണ് മിന്നല്‍ പണിമുടക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വ്യോമയാന അതോറിറ്റി ഇടപെട്ടിട്ടുണ്ട്. സര്‍വീസ് റദ്ദാക്കിയത് അറിയാതെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ പ്രതിഷേധിച്ചു.

കേരളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 12 സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള റാസല്‍ഖൈമ, ദുബൈ, ജിദ്ദ, ദോഹ, ബഹറിന്‍ കുവൈറ്റ് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള മസ്‌കറ്റ്, ദുബൈ, അബുദാബി, വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ നിന്നുള്ള ഷാര്‍ജ, മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. നെടുമ്പാശേരിയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള വിമാനവും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റിന്റെ പണം മടക്കി വാങ്ങാനോ സര്‍വീസ് റീഷെഡ്യൂള്‍ ചെയ്യാനോ യാത്രക്കാര്‍ക്ക് അവസരം ഒരുക്കുമെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

200ലേറെ ജീവനക്കാരാണ് കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തത്
ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com