മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

സച്ച് കെ സാമ്‌നെ' എന്ന പരിപാടി വഴി പൊതുജനങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് രാജ്ഭവന്‍ അറിയിച്ചത്.
സി വി ആനന്ദബോസ്
സി വി ആനന്ദബോസ്എക്‌സ്പ്രസ് ഫോട്ടോ

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബംഗാള്‍ രാജ്ഭവന്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് പൊലീസ് വാദം. ഇതെത്തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് നിര്‍ദേശം നല്‍കിയത്. 'സച്ച് കെ സാമ്‌നെ' എന്ന പരിപാടി വഴി പൊതുജനങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് രാജ്ഭവന്‍ അറിയിച്ചത്.

സി വി ആനന്ദബോസ്
'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

വ്യാഴാഴ്ച രാവിലെ 11.30ന് രാജ്ഭവനില്‍ മുന്നിലാണ് പ്രദര്‍ശനം. ദൃശ്യങ്ങള്‍ കാണേണ്ടവര്‍ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ രാജ്ഭവനെ ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും രാജ്ഭവന്‍ പുറത്തിറക്കിയിട്ടുണ്ട്. ആദ്യത്തെ നൂറു പേര്‍ക്കാണ് പ്രദര്‍ശനം കാണാന്‍ അനുമതി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങള്‍ കാണിക്കുമെന്നാണ് രാജ്ഭവന്‍ അറിയിച്ചു. ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പൊലീസിന്റെ ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രണ്ടു തവണ ഗവര്‍ണര്‍ അപമര്യാദയായി സ്പര്‍ശിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. ടെലിഫോണ്‍ റൂമില്‍ ജോലി ചെയ്യുന്ന യുവതി രാജ്ഭവന്‍ വളപ്പിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com