'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

കരാറെടുത്ത ശേഷം നിക്ഷേപം നടത്തുന്ന സ്വകാര്യ കക്ഷികള്‍ക്ക് വരുമാനം ലഭിക്കുമെന്ന് ന്യായമായ പ്രതീക്ഷയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതി
സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ കക്ഷികള്‍ക്ക് കരാറുകള്‍ നല്‍കിയത് കാരണമില്ലാതെ റദ്ദാക്കരുതെന്ന് സുപ്രീംകോടതി. സ്വകാര്യ കമ്പനിക്കു നല്‍കിയ കരാര്‍ കാരണം കാണിക്കാതെ റദ്ദാക്കിയതിന് അനുകൂലമായ കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. അപ്പീലില്‍ വിധി പിന്നീട് പറയും.

കരാറെടുത്ത ശേഷം നിക്ഷേപം നടത്തുന്ന സ്വകാര്യ കക്ഷികള്‍ക്ക് വരുമാനം ലഭിക്കുമെന്ന് ന്യായമായ പ്രതീക്ഷയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഒരു കാരണവും നല്‍കാതെ എങ്ങനെയാണ് ഒരു കരാര്‍ അവസാനിപ്പിക്കാന്‍ കഴിയുക? കേസിന്റെ വസ്തുതകള്‍ പരാമര്‍ശിച്ചുകൊണ്ട്, കരാര്‍ റദ്ദാക്കുന്നതിന് ഒരു കാരണവും നല്‍കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസില്‍ രണ്ട് അണ്ടര്‍പാസുകള്‍ പരിപാലിക്കുന്നതിന് 10 വര്‍ഷത്തേക്ക് സുബോധ് കുമാര്‍ സിങ് റാത്തോഡ് എന്ന സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് നല്‍കിയ കരാര്‍ റദ്ദാക്കിയ സിംഗിള്‍ ജഡ്ജി ബെഞ്ചിന്റെ വിധി 2023 മെയ് 25 ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു.

സുപ്രീംകോടതി
പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരാറിന്റെ ഭാഗമായി, ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ട അണ്ടര്‍പാസുകളുടെ അകത്തും മുകളിലും പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ സ്ഥാപനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി 2023 ഫെബ്രുവരി 7-ന് ഈ കരാര്‍ അവസാനിപ്പിച്ചു. റാത്തോര്‍ നിക്ഷേപിച്ച ലൈസന്‍സ് ഫീസും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയുള്ള ചെലവും തിരികെ നല്‍കുമെന്ന് കെഎംഡിഎ വ്യക്തമാക്കുകയും ചെയ്തു. മറ്റൊരു കക്ഷിക്ക് പുതിയ കരാര്‍ നല്‍കിയിട്ടുണ്ടെന്നും റാത്തോറിന് നഷ്ടപരിഹാരം നല്‍കാമെന്നും കെഎംഡിഎ കോടതിയിലും വ്യക്തമാക്കി. ഈ കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com