സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം മെയ് 20ന് ശേഷം?, ആറു സൈറ്റുകളിലൂടെ ഫലം അറിയാം, വിശദാംശങ്ങള്‍

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം മെയ് 20ന് ശേഷം പ്രഖ്യാപിക്കാന്‍ സാധ്യത
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.ല്‍ ഫലം അറിയാം
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.ല്‍ ഫലം അറിയാംഫയൽ

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം മെയ് 20ന് ശേഷം പ്രഖ്യാപിക്കാന്‍ സാധ്യത. ഇരു പരീക്ഷകളുടെയും ഫലം മെയ് മാസത്തിന്റെ രണ്ടാം പകുതിയില്‍ പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ സൈറ്റില്‍ കയറി ഫലം അറിയുന്ന വിധം ചുവടെ:

സിബിഎസ്ഇ ബോര്‍ഡ് റിസല്‍ട്ട് 2024 ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്കൗണ്ട് ലോഗിന്‍ ചെയ്യുക

റോള്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി സബ്മിറ്റ് അമര്‍ത്തുക

10,12 ക്ലാസ് പരീക്ഷകളുടെ ഫലം അറിയാം

റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.ല്‍ ഫലം അറിയാം
'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com