ഹിന്ദു ജനസംഖ്യാനുപാതം 7.81% ഇടിഞ്ഞു, മുസ്ലിംകള്‍ 43.15% കൂടി; സാമ്പത്തിക ഉപദേശക കൗണ്‍സില്‍ റിപ്പോര്‍ട്ട്, രാഷ്ട്രീയ വിവാദം

ഹിന്ദു ജനസംഖ്യാനുപാതം 7.81% ഇടിഞ്ഞു
ഹിന്ദു ജനസംഖ്യാനുപാതം 7.81% ഇടിഞ്ഞുഫയല്‍

ന്യൂഡല്‍ഹി: 1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യാനുപാതത്തില്‍ 7.81 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. ഈ കാലയളവില്‍ മുസ്ലിം ജനസംഖ്യാനുപാതം 43.15 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

1950ല്‍ രാജ്യത്തെ ജനസംഖ്യയുടെ 84.68 ശതമാനമായിരുന്നു ഹിന്ദുക്കള്‍. 2015ല്‍ ഇത് 78.06 ശതമാനമായി കുറഞ്ഞു. 7.81 ശതാനത്തിന്റെ ഇടിവാണ് അനുപാതത്തില്‍ ഉണ്ടായത്. രാജ്യത്തെ ജനസംഖ്യയുടെ 9.84 ശതമാനമായിരുന്നു, 1950ല്‍ മുസ്ലിംകളുടെ എണ്ണം. 2015ല്‍ ഇത് 14.09 ശതമാനായി ഉയര്‍ന്നു. അനുപാതത്തിലെ വര്‍ധന 43.15%.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെക്കന്‍ ഏഷ്യയില്‍ മ്യാന്‍മറിനു ശേഷം ഭൂരിപക്ഷ സമുദായത്തിന്റെ അനുപാതത്തില്‍ കൂടുതല്‍ ഇടിവുണ്ടായത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളായ ശമിക രവി, അപൂര്‍വ കുമാര്‍ മിശ്ര, അബ്രഹാം ജോസ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം ആശങ്കപ്പെടുത്തും വണ്ണം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മറിച്ചാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചെന്ന് മാത്രമല്ല, അഭിവൃദ്ധിപ്പെടാന്‍ സാഹചര്യമൊരുക്കുകയും ചെയ്‌തെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ഹിന്ദു ജനസംഖ്യാനുപാതം 7.81% ഇടിഞ്ഞു
മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

അതേസമയം റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കി ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസ് ഭരണമാണ് ഹിന്ദുക്കള്‍ കുറയാന്‍ കാരണമായതെന്ന് ബിജെപി ഐടി മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിനെ ഭരണം ഏല്‍പ്പിച്ചാല്‍ ഹിന്ദുക്കള്‍ക്കു രാജ്യമുണ്ടാവില്ലെന്ന് മാളവ്യ പറഞ്ഞു.

ഹിന്ദു ജനസംഖ്യാനുപാതം 7.81% ഇടിഞ്ഞു
മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com