ഇനി മണിക്കൂറുകള്‍ മാത്രം, യുജിസി നെറ്റ് രജിസ്‌ട്രേഷന്‍ സമയം ഇന്ന് രാത്രി 11.50 വരെ, അറിയേണ്ടതെല്ലാം

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്
അപേക്ഷാ ഫീസ് അടയ്ക്കാന്‍ രണ്ടുദിവസം കൂടി സമയമുണ്ട്
അപേക്ഷാ ഫീസ് അടയ്ക്കാന്‍ രണ്ടുദിവസം കൂടി സമയമുണ്ട് ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്( വെള്ളിയാഴ്ച). ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.inല്‍ കയറി അപേക്ഷിക്കേണ്ടതാണ്. ഇന്ന് രാത്രി 11.50ന് രജിസ്‌ട്രേഷന്‍ വിന്‍ഡോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപേക്ഷാ ഫീസ് അടയ്ക്കാന്‍ രണ്ടുദിവസം കൂടി സമയമുണ്ട്. ഏപ്രില്‍ 12 വരെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/ യുപിഐ എന്നിവ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 1150 രൂപയും എസ് സി, എസ്ടി വിഭാഗത്തിന് 325 രൂപയുമാണ് ഫീസ്.

മെയ് 13 മുതല്‍ മെയ് 15 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരവും പരീക്ഷാര്‍ഥികള്‍ക്ക് നല്‍കും. എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ കയറി യുജിസി നെറ്റ് രജിസ്‌ട്രേഷന്‍ 2024 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം റിവ്യൂ ചെയ്യുന്നത് നല്ലതാണ്. അപേക്ഷിച്ച ശേഷം ഭാവി കാര്യങ്ങള്‍ക്കായി പ്രിന്റ്ഔട്ട് എടുത്ത് വെയ്ക്കുന്നതും നല്ലതാണ്.

അപേക്ഷാ ഫീസ് അടയ്ക്കാന്‍ രണ്ടുദിവസം കൂടി സമയമുണ്ട്
യൂട്യൂബ് ചാനലുകള്‍ സമൂഹത്തിനു ശല്യം, ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പരത്തുന്നു; വിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com