സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി; വീഡിയോ

പത്രിക സമര്‍പ്പിക്കാന്‍ അവശേഷിച്ചത് വെറും പതിനഞ്ച് മിനിറ്റ് മാത്രമായിരുന്നു, തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തോടൊപ്പം ഓടാന്‍ തീരുമാനിച്ചു.
സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി
സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥിവീഡിയോ ദൃശ്യം

ലഖ്‌നൗ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ, ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിക്ക് പത്രിക നല്‍കാനായി റോഡിലൂടെ ഓടേണ്ടി വന്നു. ശശാങ്ക് മണി ത്രിപാഠി നൂറ് മീറ്ററോളം ഓടി എത്തിയ ശേഷമാണ് മുന്ന് മണിക്ക് മുന്‍പായി പത്രിക സമര്‍പ്പിക്കാനായത്.

പത്രിക സമര്‍പ്പണത്തിന് മുന്‍പായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു മണി ത്രിപാഠി. പരിപാടി തുടങ്ങാന്‍ പ്രതീക്ഷിച്ചതിലും വൈകിയതാണ് സ്ഥാനാര്‍ഥിക്ക് വിനയായത്. പത്രിക സമര്‍പ്പിക്കാന്‍ അവശേഷിച്ചത് വെറും പതിനഞ്ച് മിനിറ്റ് മാത്രമായിരുന്നു, തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തോടൊപ്പം ഓടാന്‍ തീരുമാനിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയും ബിജെപി നേതാക്കളും ഓടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കോളജില്‍ താനൊരു ഓട്ടക്കാരനായിട്ടുണ്ടെന്ന് പത്രിക സമര്‍പ്പിച്ചതിന് ശേഷം ശശാങ്ക് മണി ത്രിപാഠി പറഞ്ഞു. ശശാങ്ക് മണി ത്രിപാഠിയുടെ കന്നി മത്സരമാണ് ഇത്. നേരത്തെ അദ്ദേഹത്തിന്റെ പിതാവ് ഡിയോറിയയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി
ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com