അഗ്‌നീവീര്‍ പദ്ധതി: സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്

അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് നടപടി
Agniveer
അഗ്‌നീവീര്‍ പദ്ധതി: സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട് പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അഗ്‌നീവീര്‍ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നതായി റിപ്പോര്‍ട്ട്. അഗ്‌നിവീര്‍, റെജിമെന്റല്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍, യൂണിറ്റ് കമാന്റര്‍മാര്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടുന്നത്. അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022 ജൂണിലാണ് അഗ്‌നിവീര്‍ പദ്ധതി ആരംഭിക്കുന്നത്. ഇതുവരെയുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തുകയും പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടുത്ത സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുകയും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരസേനയില്‍ രണ്ടു ബാച്ചുകളിലായി 40,000 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

Agniveer
'സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കിടെ ബസില്‍ ടിക്കറ്റ് എടുക്കണ്ട'; പൊലീസുകാരന്റെ വിഡിയോ വൈറല്‍

നാവികസേനയില്‍ 7385 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. വ്യോമസേനയില്‍ 4955 പേര്‍ ആണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അഗ്നിവീര്‍ പദ്ധതിയിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ സൈനികരെ തൊഴിലാളികളാക്കി മാറ്റിയെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അഗ്നിവീര്‍ പദ്ധതി പൂര്‍ണമായും പിന്‍വലിക്കുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com