വീണ്ടും കാട്ടാന ആക്രമണം; ഭാരതീയാര്‍ സര്‍വകലാശാല സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം
elephant attack
ഷണ്‍മുഖംസ്ക്രീൻഷോട്ട്

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ് മരിച്ചത്.

വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ക്യാമ്പസ്. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ കയറിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഷണ്‍മുഖത്തിന് നേരെ കാട്ടാന തിരിഞ്ഞത്. കാട്ടാനയുടെ ആക്രമണത്തില്‍ മറ്റൊരു സുരക്ഷാ ജീവനക്കാരനും പരിക്കേറ്റു. സുരേഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുരേഷ് കുമാറിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. എന്നാല്‍ ക്യാമ്പസ് വിട്ടുപോയ കാട്ടാന തിരിച്ചെത്തിയത് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കാട്ടാനയെ തുരത്തുന്നതിന് വേണ്ടി വനപാലകര്‍ ക്യാമ്പസില്‍ തമ്പടിച്ചിരിക്കുകയാണ്.

elephant attack
മഴക്കെടുതി; കണ്‍ട്രോള്‍ റൂം തുറന്നു; 24 മണിക്കൂറും പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com