സ്വര്‍ണ്ണത്തിന്റെ വില കൂടും: സ്വര്‍ണ്ണത്തിന് മൂന്നുശതമാനം ജിഎസ്ടി നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം

നിലവില്‍ രണ്ടു ശതമാനമായിരുന്നു അത്. ബീഡിയ്ക്കും സിഗരറ്റിനും 28 ശതമാനമാണ് നികുതി വര്‍ദ്ധിപ്പിച്ചത്.
സ്വര്‍ണ്ണത്തിന്റെ വില കൂടും: സ്വര്‍ണ്ണത്തിന് മൂന്നുശതമാനം ജിഎസ്ടി നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: ജിഎസ്ടി യോഗം അവസാനിച്ചതോടെ നികുതി വര്‍ദ്ധന സംബന്ധിച്ച് തീരുമാനമായി. സ്വര്‍ണ്ണത്തിന് മൂന്നു ശതമാനമായി നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമാണ് സുപ്രധാനമായുള്ളത്. നിലവില്‍ രണ്ടു ശതമാനമായിരുന്നു അത്. 500 രൂപയ്ക്ക് മുകളിലുള്ള പാദരക്ഷകള്‍ക്ക് 18 ശതമാനം നികുതിയും 500 രൂപയ്ക്ക് താഴെയുള്ളതിന് അഞ്ച് ശതമാനവും നികുതി വര്‍ദ്ധിപ്പിക്കും.
ബീഡിയ്ക്കും സിഗരറ്റിനും 28 ശതമാനമാണ് നികുതി വര്‍ദ്ധിപ്പിച്ചത്. അതിനോടൊപ്പം സിഗരറ്റിനുമാത്രം 100 ശതമാനം സെസ്സും ഏര്‍പ്പെടുത്തും. ബീഡിയുടെ ഇലയ്ക്ക് 18 ശതമാനം നികുതി വര്‍ദ്ധിപ്പിക്കും. കാര്‍ഷിക സാമഗ്രികള്‍ക്ക് അഞ്ചു ശതമാനവും 12 ശതമാനവും നികുതി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ലോട്ടറിയുടെ നികുതിവര്‍ദ്ധന സംബന്ധിച്ച തീരുമാനം ഈ മാസം 11നായിരിക്കും.
കോട്ടണ്‍ തുണിത്തരങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി വര്‍ദ്ധിക്കുമ്പോള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് 12 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകും. ബിസ്‌കറ്റിന് 18 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ധാരണയായത്.
മിലിട്ടറി ക്യാന്റീനുകള്‍ക്ക് നികുതി ഇളവ് ലഭിക്കും. എന്നാല്‍ പോലീസ് ക്യാന്റീനുകള്‍ക്ക് ഇത് ബാധകമാവുകയില്ല. കുതി ഇളവ് മിലിട്ടറി ക്യാന്റീന് മാത്രമാണ് നല്‍കിയിരിക്കുന്നത്.
ജിഎസ്ടി നികുതി വര്‍ദ്ധനവിലൂടെ കേരളത്തിന് 300 കോടിയുടെ അധികവരുമാനം ലഭിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com