ഒരുമാസത്തേക്ക് 249 രൂപയ്ക്ക് 300 ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ 300 ജിബി ഡാറ്റയാണ് ഒരു മാസം 249 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ജനകീയ സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 
ഒരുമാസത്തേക്ക് 249 രൂപയ്ക്ക് 300 ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി : റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പില്‍ ആളുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ നെറ്റ് വര്‍ക്ക് രംഗത്ത് ജനകീയ ഇടപെടലുമായി ബിഎസ്എന്‍എല്‍. ഒരു മാസത്തേക്ക് 300 ജിബി 249 രൂപയ്ക്ക് നല്‍കുമെന്നതാണ് പുതിയ ഓഫര്‍. ബ്രോഡ്ബാന്റ് കണക്ഷനുകള്‍ക്കാണ് ഈ ഓഫര്‍. ദിവസം പത്തു ജിബി വരെ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുമെന്നതും ഈ ഓഫറിന്റെ പ്രത്യേകതയാണ്. 

നേരത്തെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ബി എസ് എന്‍ എല്‍ ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ പ്രചാരണത്തിന്റെയും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യം നല്‍കാനുള്ള തീരുമാനം. എന്നാല്‍ പുതിയ ഓഫര്‍ വരുന്നതോടെ പ്രത്യേക റിച്ചാര്‍ജ് ഇല്ലാതെ തന്നെ ഒരു ജിബി ഡാറ്റ ഇന്റര്‍നെറ്റ് സൗജന്യമായി ആസ്വദിക്കാനാകും. കൂടാതെ ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലാത്ത ഉപയോക്താക്കളെ അതിനായി പ്രേരിപ്പിക്കാനും ഇന്റര്‍നെറ്റ ഉപഭോഗം പ്രോല്‍സാഹിപ്പിക്കാനും പുതിയ ഓഫര്‍ വഴി ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടാനാകുമെന്നാണ് ബി എസ് എന്‍ എല്‍ അധികൃതരുടെ പ്രതീക്ഷ.

339, 337 എന്നിങ്ങനെ രണ്ട് ഓഫറുകള്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിരുന്നു. എസ് ടി വി 337 ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് പരിധിയില്ലാത്ത ഫോണ്‍ വിളിയും 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും ലഭിക്കും. എസ് ടി വി 339 ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 28 ദിവസത്തേക്ക് ബി എസ് എന്‍ എല്‍  നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ ഫോണ്‍ വിളിയും ദിവസം രണ്ടു ജി ബി ഡാറ്റയും ലഭിക്കും. ഇത്തരം സൗജന്യ ഓഫറിലൂടെ ജിയോ, വോഡാഫോണ്‍ - ഐഡിയ ലയനം മറികടക്കാനുകുമെന്നാണ് ബിഎസ്എന്‍എല്‍ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com