സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഇന്ന് പുറത്തിറങ്ങും

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് പുറത്തിറങ്ങും. എസ്ആര്‍ട്ടി ഫോണ്‍ എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഡല്‍ഹിയില്‍ പുറത്തിറക്കുക. 

സ്മാര്‍ട്രോണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് എസ്ആര്‍ട്ടി ഫോണ്‍ വിപണിയിലെത്തിക്കുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫഌപ്പ്കാര്‍ട്ട് വഴി മാത്രമാകും ഇവയുടെ വില്‍പ്പന. സ്മാര്‍ട്രോണ്‍ ഇന്ത്യ ബ്രാന്‍ഡിന് കീഴിലിലുള്ള കമ്പനിയുടെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണാണ് എസ്ആര്‍ടി ഫോണ്‍. 

സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എസ്ആര്‍ടി. കമ്പനിയുടെ സഹ ഉടമയുംകൂടിയാണ് സച്ചിന്‍. ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ഫോണാകും എസ്ആര്‍ടി എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com