ചെസ്റ്റുകളില്‍ പഴയ നോട്ടുകള്‍ നിറഞ്ഞു; പുതിയ നോട്ടുകളുടെ അച്ചടി കുറച്ച് ആര്‍ബിഐ 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് നോട്ടുകള്‍ അച്ചടിക്കുന്നത് കുറച്ചുകൊണ്ടുള്ള നടപടിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ചെസ്റ്റുകളില്‍ പഴയ നോട്ടുകള്‍ നിറഞ്ഞു; പുതിയ നോട്ടുകളുടെ അച്ചടി കുറച്ച് ആര്‍ബിഐ 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് നോട്ടുകള്‍ അച്ചടിക്കുന്നത് കുറച്ചുകൊണ്ടുള്ള നടപടിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര ബാങ്കിന്റെയും കൊമേര്‍ഷ്യല്‍ ബാങ്കുകളുടെയും കറന്‍സി ചെസ്റ്റുകളില്‍ പുതിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥല പരിമിതി നേരിട്ടതിനെ തുടര്‍ന്നാണ് പുതിയ നോട്ടുകളുടെ അച്ചടി കുറയ്ക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. 2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള നടപടിയാണ് പ്രഖ്യാപിച്ചത്. 

കഴിഞ്ഞ വര്‍ഷം 28ബില്ല്യണ്‍ നോട്ടുകള്‍ അച്ചടിച്ച സ്ഥാനത്ത് 2018ലേക്കുള്ള നടപടിയില്‍ ഇത് 21ബില്ല്യണിലേക്ക് കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി ഇന്‍ഡന്റ് 25 ബില്ല്യണ്‍ എന്നതായിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആര്‍ബിഐയുമായി അടുത്ത വൃത്തങ്ങളാണ് നോട്ടുകളുടെ അച്ചടി കുറച്ചതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്. 

500ന്റെയും 100ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഡിമോണറ്റൈസേഷന്‍ പ്രക്രിയ ആര്‍ബിഐ ഭാഗികമായി പൂര്‍ത്തീകരിച്ചു. ആര്‍ബിഐയുടെ ഏറ്റവും പുതിയ ഡാറ്റാകള്‍ അനുസരിച്ച് 15.3 ട്രില്ല്യണ്‍ രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 10 ശതമാനം മാത്രം കുറവേ ഇതിലൊള്ളു. അസാധുവാക്കപ്പെട്ട നോട്ടുകളുടെ 50 മുതല്‍ 60 ശതമാനം വരെയുള്ളവ ചെസ്റ്റുകളില്‍ നിന്ന് ആര്‍ബിഐയിലേക്ക് മാറ്റിയിട്ടും കറന്‍സി ചെസ്റ്റുകളിലും ആര്‍ബിഐ വോള്‍ട്ടുകളിലും വളരെ കുറച്ച് സ്ഥലം മാത്രമേ അവശേഷിക്കുന്നൊള്ളു എന്ന് ഒരു സ്വകാര്യ ബാങ്കിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. 

എന്നാല്‍ പുറത്തുവന്നിട്ടുള്ള വാര്‍ത്തകളോട് പ്രതികരിക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല. എന്നാല്‍ ആര്‍ബിഐ വാള്‍ട്ടുകളിലും കറന്‍സി ചെസ്റ്റുകളിലും ഇപ്പോഴും കൂനകൂടി കിടക്കുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് സ്ഥലമില്ലായ്മയ്ക്ക് പിന്നിലെ കാരണമെന്നാണ് പറയപ്പെടുന്നത്. നശിപ്പിക്കുന്നതിന് മുമ്പുള്ള ഈ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com