ആഗോളതലത്തില്‍ മൂന്നാമതെത്താന്‍ ഇന്ത്യന്‍ വ്യോമയാന വിപണി 

പരിശീലനത്തിനായി കാര്യമായ നിക്ഷേപം ഉണ്ടാകണം എന്നതാണ് ഇപ്പോള്‍ ആവശ്യമെന്നും ഇന്ത്യയില്‍ വ്യോമയാന പരിശീലനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരമുള്ള പരിശീലകരും പരിമിതമാണെന്നും റിപ്പോര്‍ട്ടില്‍ പറ
ആഗോളതലത്തില്‍ മൂന്നാമതെത്താന്‍ ഇന്ത്യന്‍ വ്യോമയാന വിപണി 

ആഭ്യന്തര യാത്രക്കാരുടെ എണ്ണം സ്ഥിരതയുള്ള രണ്ടക്ക വളര്‍ച്ച നേടുന്ന
പിന്‍ബലത്തില്‍ 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറാന്‍ തയ്യാറായിരിക്കുകയാണ് ഇന്ത്യ. അടുത്ത പത്ത് വര്‍ഷത്തില്‍ ഇന്ത്യയുടെ വ്യാമയാന വിപണി നേരിട്ടും അല്ലാതെയുമായി 2.6 ദശലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സെന്റര്‍ ഫോര്‍ ഏഷ്യാ പസഫിക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2017 സാമ്പത്തിക വര്‍ഷം 1,97,309 ആയിരുന്ന തൊഴിലാളികളുടെ എണ്ണം 2027 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ 4,32,021 ആകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ 6.772 പൈലറ്റുമാരുള്ള ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലവസരം ഉണ്ടാകുക പൈലറ്റ് തസ്തികയിലേക്കായിരിക്കും. 2027 ആകുമ്പോള്‍ 16,802 പൈലറ്റുമാരായിരിക്കും വ്യോമയാന രംഗത്ത് വേണ്ടിവരുക. കാബിന്‍ ക്രൂ വിഭാഗത്തിലേക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി ജീവനക്കാന്‍ ആവശ്യമായി വരും. 

പൈലറ്റ്, എഞ്ചിനിയര്‍, അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ് സ്റ്റാഫ് എന്നീ തസ്തികകളില്‍ 1,65,533ഉം എയര്‍പോര്‍ട്ട് ഓപറേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ, സെക്യൂരിറ്റി മുതലായ വിഭാഗങ്ങളില്‍ 2,66,488 തൊഴിലവസരങ്ങളും ഉണ്ടാകും. 

ഈ സാഹചര്യത്തില്‍ പരിശീലനത്തിനായി കാര്യമായ നിക്ഷേപം ഉണ്ടാകണം എന്നതാണ് ഇപ്പോള്‍ ആവശ്യമെന്നും ഇന്ത്യയില്‍ വ്യോമയാന പരിശീലനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരമുള്ള പരിശീലകരും പരിമിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com