ട്രൂകോളര്‍ ആപ്പ് മൊബൈലിലുള്ളവര്‍ സൂക്ഷിക്കുക! 

മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് ചൈന രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെതുടര്‍ന്ന് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ സൈനീകര്‍ക്ക് ഇന്റലിജന്‍സ് ഡിഐജി മുന്നറിയിപ്പ് നല്‍കി
ട്രൂകോളര്‍ ആപ്പ് മൊബൈലിലുള്ളവര്‍ സൂക്ഷിക്കുക! 

ഫോണുകളില്‍ നിന്ന് ട്രൂകോളര്‍ ആപ്ലിക്കേഷന്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ട്രൂകോളര്‍ ഒരു സ്‌പൈവെയര്‍ ആണെന്നും അത് എത്രയും പെട്ടെന്ന് സ്വകാര്യ ഫോണില്‍ നിന്നും ഔദ്യോഗിക ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്നുമാണ് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. 

ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ലാത്ത 40തോളം വരുന്ന ആപ്പുകളുടെ ലിസ്റ്റും ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതില്‍ ഭൂരിഭാഗവും ചൈനീസ് ആപ്പുകളാണ്. ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആപ്പുകളായ യുസി ബ്രൗസര്‍, യൂസി ന്യൂസ്, വിചാറ്റ്, ട്രൂകോളര്‍, വീബോ എന്നിവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഈ ആപ്പുകള്‍ മുഖേന ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താനാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ട്രൂകോളര്‍ ചൈനീസ് നിര്‍മിത ആപ്പ് അല്ലെങ്കിലും വളരെയധികം ആളുകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു ആപ്പ് ആണ് ഇത്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കോളര്‍ ഐഡി ആപ്പാണ് ഇത്. 

സ്വീഡന്‍ ആസ്ഥാനമാക്കിയ ട്രൂ സോഫ്റ്റ് വെയര്‍ ആണ് ട്രൂകോളറിന്റെ നിര്‍മ്മാതാക്കള്‍. അടുത്തിടെ വന്‍തോതില്‍ ചൈനീസ് നിക്ഷേപം ട്രൂകോളറിലേക്ക്  എത്തിയിട്ടുണ്ടെന്നും ഇതിന്റെ സ്വാധീനം കമ്പനിയില്‍ ഉണ്ടെന്നും ടെക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ശേഖരണ സംവിധാനം ലഭിക്കും എന്നതുകൊണ്ട് ട്രൂകോളര്‍ ട്രൂകോളറിന്റെ സര്‍വറിന്റെ വലിയൊരു ശതമാനം ചൈനയിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് ചൈന രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെതുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ സൈനീകര്‍ക്ക് ഇന്റലിജന്‍സ് ഡിഐജി മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com