ഏഴ് ലക്ഷം കോടി രൂപയുടെ മെഗാ ഹൈവേ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

അഞ്ചുവര്‍ഷം കൊണ്ട് 80000 കിലോമീറ്റര്‍ ഹൈവേ വികസിപ്പിക്കുക ലക്ഷ്യം 
ഏഴ് ലക്ഷം കോടി രൂപയുടെ മെഗാ ഹൈവേ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി : ഏഴ് ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഭാരത് മാല ഉള്‍പ്പെടെയുളള സുപ്രധാനപദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അടുത്തിടെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി 20000 കിലോമീറ്റര്‍ ഹൈവ വികസിപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

 ഏഴുലക്ഷം കോടി രൂപ ചെലവഴിച്ച് 80000 കിലോമീറ്റര്‍ ഹൈവേ വികസിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ദേശീയ ഹൈവേ വികസന പദ്ധതിക്ക് പിന്നാലെയുളള രണ്ടാമത്തെ മെഗാ ഹൈവേ വികസനപദ്ധതിയായിട്ടാണ് ഭാരത് മാലയെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ ഹൈവേ വികസനപദ്ധതിയുടെ ഭാഗമായി 50000 കിലോമീറ്റര്‍ ഹൈവേയാണ് വികസിപ്പിച്ചത്. അതിര്‍ത്തി ഉള്‍പ്പെടെ തന്ത്രപ്രാധാന്യമായ മേഖലകളിലേക്കുളള റോഡ് വികസനം സാധ്യമാക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 

ഭാരത് മാല പദ്ധതിയില്‍ സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെ രാജ്യ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന നിരവധി ഹൈവേ വികസനപദ്ധതികളാണ് ഇടംപിടിച്ചിരിക്കുന്നത്. 21000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സാമ്പത്തിക ഇടനാഴി പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. മുംബെ- കൊച്ചി- കന്യാകുമാരി, ബംഗ്ലൂരു- മംഗ്ലൂരു, ഹൈദരാബാദ്- പനാജി തുടങ്ങിയവ ഇതിലെ സുപ്രധാന പദ്ധതികളാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com