അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണമെന്ന് ക്രിസില്‍

ഏറ്റവുമധികം നിക്ഷേപം വേണ്ടത് ഗതാഗതം, ഊര്‍ജ്ജം, നഗര വികസനം എന്നി മേഖലകളില്‍
അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണമെന്ന് ക്രിസില്‍

മുംബൈ: അടിസ്ഥാന സൗകര്യ വികസനമേഖലയുടെ വളര്‍ച്ചയ്ക്ക് അടുത്ത അഞ്ചുവര്‍ഷക്കാലയളവില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ക്രിസില്‍. ഇതില്‍ നാലില്‍ മൂന്നുഭാഗവും ഊര്‍ജ്ജം, ഗതാഗതം, നഗര വികസനം എന്നി മേഖലകള്‍ക്കാണ് പ്രയോജനപ്പെടേണ്ടത്.

2013-17 കാലയളവ് അടിസ്ഥാന സൗകര്യ വികസന മേഖലയെ സംബന്ധിച്ച് മെച്ചപ്പെട്ട കാലമായിരുന്നു. 37 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ നിക്ഷേപം. ഇത് ജിഡിപിയുടെ 5.6 ശതമാനം വരും. ഇതിന് തൊട്ടുമുന്‍പത്തെ അഞ്ചുവര്‍ഷകാലയളവിനെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 24 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് 2009-2013 കാലയളവില്‍ ആകര്‍ഷിച്ചത്. സ്വകാര്യ നിക്ഷേപം കുത്തനെ ഇടിയുന്നത് തടയാന്‍ വമ്പിച്ച പൊതുനിക്ഷേപം വഴി കഴിഞ്ഞതായും  ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com