സെയിലിനെ തളളി ഇന്ത്യന്‍ റെയില്‍വേ;  സ്വകാര്യവല്‍ക്കരണ നയം വീണ്ടും വെളിവാക്കി കേന്ദ്രം ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു

സ്റ്റീല്‍ ഉല്‍പ്പാദന രംഗത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീലിനാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട
സെയിലിനെ തളളി ഇന്ത്യന്‍ റെയില്‍വേ;  സ്വകാര്യവല്‍ക്കരണ നയം വീണ്ടും വെളിവാക്കി കേന്ദ്രം ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായുളള പ്രചാരണത്തിന് ആക്കം കൂട്ടി വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ നടപടി. റെയില്‍ സംഭരണത്തിന് രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ സെയിലിനെ തളളി ഇന്ത്യന്‍ റെയില്‍വേ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. സ്റ്റീല്‍ ഉല്‍പ്പാദന രംഗത്തെ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീലിനാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏഴ് ലക്ഷം മെട്രിക് ടണ്‍ റെയിലാണ് ആവശ്യമായുളളത്. റെയിലിന്റെ വിതരണവും മത്സരാധിഷ്ടിത വില സാധ്യമാക്കാനും ആഗോള ടെന്‍ഡര്‍ സഹായകമാകുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി.  

കാലപഴക്കം നേരിടുന്ന ഇന്ത്യന്‍ റെയിലുകളുടെ നവീകരണത്തിന് 13,200 കോടി ഡോളര്‍ ചെലവഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതുകൊണ്ട് തന്നെ ഈ ആഗോള ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനിക്ക് അവരുടെ വിപണിവിഹിതം ഉയര്‍ത്താന്‍ കഴിയും. എന്നാല്‍ റെയിലുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാവിധ സംവിധാനങ്ങള്‍ ഉളള സെയിലിനെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചത് സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന്റെ തെളിവാണെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.  നിലനില്‍പ്പിനായി സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീലുമായി മത്സരിക്കേണ്ട സ്ഥിതിയിലാണ് സെയില്‍. സാമ്പത്തിക നില മെച്ചപ്പെടാന്‍ സഹായകമായ ഈ പദ്ധതിയുടെ ഗുണഭോക്താവായാല്‍ സെയിലിന് സ്റ്റീല്‍ രംഗത്തെ മേധാവിത്വം നിലനിര്‍ത്താന്‍ കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com