ഈ കുപ്പിവെള്ളത്തിന് വില 65 ലക്ഷം; ലക്ഷങ്ങള്‍ ശുദ്ധജലമില്ലാതെ വലയുന്ന നാട്ടില്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് യുഎസ് കമ്പനി

ബോട്ടിലിന് 65 ലക്ഷം രൂപ വിലവരുന്ന ആഡംബര കുടിവെള്ളം ഉടനെ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലേക്കെത്തും
ഈ കുപ്പിവെള്ളത്തിന് വില 65 ലക്ഷം; ലക്ഷങ്ങള്‍ ശുദ്ധജലമില്ലാതെ വലയുന്ന നാട്ടില്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് യുഎസ് കമ്പനി

ലക്ഷക്കണക്കിന് ജനങ്ങള്‍ ശുദ്ധമായ കുടിവെള്ളമില്ലാതെ വലയുന്ന നാടാണ് ഇന്ത്യ. ആ ഇന്ത്യയിലേക്കാണ് ഒരു കുപ്പിക്ക് 65 ലക്ഷം രൂപ വിലവരുന്ന ബോട്ടില്‍ വാട്ടര്‍ വരുന്നത്. ബോട്ടിലിന് 65 ലക്ഷം രൂപ വിലവരുന്ന ആഡംബര കുടിവെള്ളം ഉടനെ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലേക്കെത്തും. 

ലോക പ്രശസ്തരായ ആഡംബര ആഭരണ നിര്‍മാതാക്കളാണ് ലക്ഷങ്ങള്‍ വിലവരുന്ന ബോട്ടില്‍ ഡയമണ്ട് കൊണ്ട് അണിയിച്ചൊരുക്കുന്നത്. ബോട്ടില്‍ നിര്‍മിച്ചിരിക്കുന്നത് വൈറ്റ് ഗോള്‍ഡ്, വൈറ്റ് ഡയമണ്ട്, ബ്ലാക്ക് ഡയമണ്ട് എന്നിവകൊണ്ടാണ്. 

ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വെള്ളം വാങ്ങി കുടിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള വിഡ്ഡികളായ പണക്കാര്‍ ഇതിന് മുതിരുമെന്നാണ് വാര്‍ത്ത വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം. ഇന്ത്യയിലെ ഒരുപക്ഷെ അംബാനി കുടുംബം മാത്രമായിരിക്കും ഇത് വാങ്ങുകയെന്നും പലരും പരിഹസിക്കുന്നു. 

ബെവര്‍ലി ഹില്‍സ് ഡ്രിങ്ക് കമ്പനിയാണ് ആഡംബര കുടിവെള്ള ശ്രേണിയിലെ ഏറ്റവും പുതിയത് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക ഇറക്കുന്നത്. 

5000 അടി ഉയരത്തിലുള്ള ദക്ഷിണ കാലിഫോര്‍ണിയന്‍ മലനിരകളില്‍ നിന്നും ശേഖരിച്ച ജലമാണ് ലക്ഷങ്ങളുടെ വിലയ്ക്ക് കമ്പനി ബെവേര്‍ലി ഹില്‍സ് 90H2O എന്ന പേരില്‍ വില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com