വിശാല്‍ സിക്ക രാജിവച്ചു, ഇന്‍ഫോസിസ് ഓഹരി വില താഴേക്ക്

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജി
വിശാല്‍ സിക്ക രാജിവച്ചു, ഇന്‍ഫോസിസ് ഓഹരി വില താഴേക്ക്

ബംഗളൂരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ വിശാല്‍ സിക്ക രാജിവെച്ചു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജി. സിക്കയുടെ രാജിയെത്തുടര്‍ന്ന് വിപണിയില്‍ ഇന്‍ഫോസിസ് ഓഹരിവില ഇടിഞ്ഞു.

പുതിയ സിഇഒയെ നിയമിക്കുന്നത് വരെ വിശാല്‍ സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്ന ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു.
തന്ത്രപരമായ കാര്യങ്ങളില്‍ മുന്‍കരുതലെടുക്കുക, ഉപഭോക്താക്കളുമായുളള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതിക മേഖലയിലെ വികസനം എന്നിവയായിരിക്കും സിക്കയുടെ പുതിയ ചുമതലകള്‍. ഇന്‍ഫോസിസ് ബോര്‍ഡിനായിരിക്കും സിക്ക റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പലതവണ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.

കമ്പനി നേതൃത്വത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com