അമ്പരപ്പിക്കുന്ന ഓഫറുമായി വീണ്ടും ജിയോ : 399രൂപയുടെ റീചാര്‍ജില്‍ 3300രൂപ ക്യാഷ്ബാക്ക് 

399 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ ക്യാഷ്ബാക്ക് നല്‍കുമെന്നാണ് ജിയോ വാഗ്ദ്ദാനം ചെയ്യുന്നത്.
അമ്പരപ്പിക്കുന്ന ഓഫറുമായി വീണ്ടും ജിയോ : 399രൂപയുടെ റീചാര്‍ജില്‍ 3300രൂപ ക്യാഷ്ബാക്ക് 

ഉയര്‍ന്ന തുകയുടെ റീച്ചാര്‍ജ്ജ് ഓഫറുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ക്യാഷ്ബാക്ക് ഓഫര്‍ തുക ഉയര്‍ത്തിയിരിക്കുകയാണ് ജിയോ. 399 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ ക്യാഷ്ബാക്ക് നല്‍കുമെന്നാണ് ജിയോ വാഗ്ദ്ദാനം ചെയ്യുന്നത്. മുമ്പ് 2599 രൂപയായിരുന്നതാണ് ഇപ്പോള്‍ 3300രൂപയായി ഉയര്‍ത്തിയിട്ടുള്ളത്. 

ക്രിസ്മസ് ദിനത്തില്‍ പ്രഖ്യാപിച്ച പുതിയ ഓഫര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 300രൂപ ക്യാഷ്ബാക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ മൊബൈല്‍ വാലറ്റിലേക്ക് ലഭിക്കും. 400രൂപ മൂല്യമുള്ള വൗച്ചറും ഇ-കൊമേഴ്‌സ് സേവനദാതാക്കള്‍ മുഖേന 2600രൂപ മൂല്യമുള്ള കൂപ്പണുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ജനുവരി 15ന് മുമ്പ് റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 2599രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ച് വെറും ഒരു മാസം പിന്നിടുമ്പോഴാണ് പുതുക്കിയ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ എത്തിയിരിക്കുന്നത്. നിലവില്‍ 160ദശലക്ഷം ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com