അഡിഡാസും പ്യൂമയും ചോദിക്കുന്നവര്‍ കേട്ടോളൂ, ശിവ്-നരേഷ് എന്നൊരു ഇന്ത്യന്‍ ബ്രാന്‍ഡിനെ കുറിച്ച്

അഡിഡാസും പ്യൂമയും ചോദിക്കുന്നവര്‍ കേട്ടോളൂ, ശിവ്-നരേഷ് എന്നൊരു ഇന്ത്യന്‍ ബ്രാന്‍ഡിനെ കുറിച്ച്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വനിതാ ബോക്‌സര്‍ മേരി കോം, പുരഷ ബോക്‌സിംഗില്‍ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ച വിജേന്ദര്‍ സിംഗ്, മറ്റൊരു താരം സുശീല്‍ കുമാര്‍ എന്നീ താരങ്ങള്‍ക്കും ഇന്ത്യന്‍ ഹോക്കി ടീം, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ ക്ലബ്ബുകള്‍ക്കും സാധാരണയായിട്ടുള്ളതെന്താണ്? 

ഉത്തരം ഒന്നേയൊള്ളൂ. ശിവ്-നരേഷ് എന്ന ബ്രാന്‍ഡ്. അതെ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വെയര്‍ വിപണിയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ഡല്‍ഹി കേന്ദരീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ്. നൈക്ക്, അഡിഡാസ്, പ്യൂമ എന്നീ ആഗോള സ്‌പോര്‍ട്‌സ് ഉത്പന്ന ബ്രാന്‍ഡുകളുടെ ഷോറൂമുകളുടെ പരിസരത്തൊന്നും ശിവ്-നരേഷ് ബ്രാന്‍ഡ് എത്തില്ലെങ്കിലും ഇന്ത്യന്‍ വിപണിയില്‍ തന്റേതായിട്ടുള്ള ഇടം കണ്ടെത്താന്‍ ഈ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ശിവ്-നരേഷ് എന്ന ബ്രാന്‍ഡിന്റെ ടേണ്‍ ഓവര്‍ 69 കോടി രൂപയായിരുന്നു. എന്നാല്‍ ആഗോള കമ്പനികളെ അപേക്ഷിച്ച് ഇത്രയും തുക അവരുടെ മൊത്ത വരുമാനത്തിന്റെ പത്തിലൊന്ന് പോലും എത്തില്ല. 2015 മാര്‍ച്ചില്‍ അഡിഡാസ് ഇന്ത്യയുടെ മാത്രം വരുമാനം 805 കോടി രൂപയോളമാണ്. എന്നിരുന്നാലും സ്‌പോര്‍ട്‌സ് സര്‍ക്കിളുകളില്‍ തങ്ങളുടേതായ പാത വെട്ടത്തുറക്കുകയാണ് ശിവ്-നരേഷ് എന്ന ബ്രാന്‍ഡ്. 

ആഗോള കമ്പനികള്‍ക്ക് വരെ വെല്ലുവിളി ഉയര്‍ത്തുന്ന ഈ ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാകുന്നത് ബ്രാന്‍ഡിന്റെ ചെയര്‍മാനും സ്ഥാപകനുമായ ആര്‍കെ സിംഗ് ആണ്. സ്‌പോര്‍ട്‌സ് വെയറുകളുടെ യഥാര്‍ത്ഥ ഉപഭോക്താക്കളെയും അതിന്റെ വിപണ തത്വശാസ്ത്രത്തെ കുറിച്ചും ഒരു അത്‌ലറ്റായിരുന്ന ഇദ്ദേഹത്തിന് കൃത്യമായ ധാരണകളുണ്ട്. 

വിപണിയില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിന് പകരം കായിക താരങ്ങളെ ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയാണ് ആര്‍കെ സിംഗ് ശിവ്-നരേഷിന് വേണ്ടി ചെയ്തത്. ഒരു അത്‌ലറ്റ് എന്ന നിലയില്‍ ഒരു കായിക താരത്തിന് എന്ത് വേണമെന്ന ധാരണയാണ് ഇത്തരത്തിലുള്ള സ്ട്രാറ്റജിയൊരുക്കുന്നതിന് നിര്‍ണായകമായത്. ദേശീയ സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലും പ്രാദേശിക ക്ലബ്ബുകളിലും ശിവ് നരേഷിന് ഇതിലൂടെ സാന്നിധ്യം ഉറപ്പിക്കാനായതാണ് ഈ സ്ട്രാറ്റജിയുടെ നേട്ടം.

തന്റെ ഭാര്യ കുസുമുമായി ചേര്‍ന്ന് 1980 മുതലാണ് ബ്രാന്‍ഡ് ആരംഭിച്ചത്. ഏകദേശം 600 ഓളം തൊഴിലാളികളുണ്ട് ഈ ബ്രാന്‍ഡിന് കീഴില്‍. തന്റെ രണ്ടു മക്കളുടെ പേരാണ് കമ്പനിക്ക് ഇദ്ദേഹം നല്‍കിയിരിക്കുന്നത്. വിപണനം, വില്‍പ്പന എന്നിവയുടെ ചുമതല വഹിക്കുന്നത് മൂത്ത മകന്‍ ശിവ് ആണ്. പ്രൊഡക്ഷന്റെ ചുമതല നരേഷിനും. ചെറിയ ഫാക്ടറിയായി തുടങ്ങിയ കമ്പനി ഡിമാന്‍ഡ് വര്‍ധിച്ചതോടെ വലിയ ഫാക്ടറിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ അഞ്ച് ഫാക്ടറികളിലായി പ്രൊഡക്ഷന്‍ ഉള്ള കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ വന്‍ ഡിമാന്‍ഡാണ്. 

നഗര യുവാക്കള്‍ക്കിടയില്‍ ഈ ബ്രാന്‍ഡ് അത്ര സ്വീകാര്യതയില്ല. കമ്പനിക്ക് അതിന്റെ ആവശ്യമില്ലെന്നാണ് ചെയര്‍മാന്‍ പറയുന്നത്. ഇന്ത്യയിലുളള കായിക താരങ്ങള്‍ക്കും കായിക സംഘടനകള്‍ക്കും ഈ ബ്രാന്‍ഡിനെ കുറിച്ചറിയാം. വിദേശത്ത് ഗ്രാസ്‌റൂട്ട് ലെവിലിലുള്ള കളിക്കാര്‍ക്കും ഇതിനെ കുറിച്ചറിയും എന്നതാകുമ്പോള്‍ ബ്രാന്‍ഡ് പരസ്യം നല്‍കാന്‍ എന്തിന് പണമിറക്കണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com