2012 ഓഗസ്റ്റ് മുതല്‍ ഐഎസ്ആര്‍ഒയ്ക്ക് ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍-1 കണ്ടെത്തിയെന്ന് നാസ; ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു

2012 ഓഗസ്റ്റ് മുതല്‍ ഐഎസ്ആര്‍ഒയ്ക്ക് ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍-1 കണ്ടെത്തിയെന്ന് നാസ; ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു

വാഷിങ്ടണ്‍: ചന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് പേടകം ഏഴ് വര്‍ഷത്തിന് ശേഷം കണ്ടെത്തിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചന്ദ്രയാന്‍ ഒന്ന് ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തിലുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പുതിയ റഡാര്‍ സാങ്കേതികതയിലൂടെ കണ്ടെത്തിയത്.

2008 ഒക്ടോബര്‍ 29ന് വിക്ഷേപിച്ച ചന്ദ്രയാന്‍ പേടകവുമായുള്ള ആശയവിനിമയം 2009 ഓഗസ്റ്റ് 29നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് നഷ്ടമായിരുന്നു.  ചന്ദ്രന് മുകളില്‍ 200 കിലോമീറ്റര്‍ പരിധിയിലാണ് ചന്ദ്രയാന്‍ ഒന്ന് ചുറ്റിക്കൊണ്ടിരിക്കുന്നതെന്നാണ് നാസ വ്യക്തമാക്കുന്നത്. എന്നാല്‍ പേടകത്തിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് വര്‍ഷത്തെ ആയുസാണ് ചന്ദ്രയാന്‍ പേടകം ഒന്നിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പത്ത് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം പൂര്‍ണമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com