നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ പുതിയ 'ഓപ്പറേഷനുമായി' സര്‍ക്കാര്‍; ഓപ്പറേഷന്‍ ക്ലീന്‍ മണി വെബ്‌സൈറ്റിന് തുടക്കം; വെട്ടിപ്പുകാരെ തുകയടക്കം പ്രസിദ്ധീകരിക്കും

നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ പുതിയ 'ഓപ്പറേഷനുമായി' സര്‍ക്കാര്‍; ഓപ്പറേഷന്‍ ക്ലീന്‍ മണി വെബ്‌സൈറ്റിന് തുടക്കം; വെട്ടിപ്പുകാരെ തുകയടക്കം പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിന് വിനിമയത്തിലുണ്ടായ മൊത്തം കറന്‍സിയുടെ 87 ശതമാനം പിന്‍വലിച്ച് തീരുമാനത്തിന് ശേഷം ഇതേകാര്യത്തിന് മറ്റൊരു പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റാണ് കള്ളപ്പണത്തിനെതിരേ പുതിയ പോരാട്ടമൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നികുതി ദായകരെ സഹായിക്കുക, നികുതി വെട്ടിപ്പുകാരെ വെട്ടിച്ച തുകയടക്കം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നതാണ് ഈ വെബ്‌സൈറ്റ് കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. 

ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനകളുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം നികുതി വെട്ടിപ്പിന്റെ തോത് അനുസരിച്ച് കുറ്റക്കാരുടെ റാങ്കിംഗും വെബ്‌സൈറ്റിലുണ്ടാകും. നികുതി വെട്ടിച്ച് പണം സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമായിരിക്കില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com