ഷവോമി റെഡ്മി 5എ ഇന്ത്യയില്‍, വില 4,999രൂപ മുതല്‍ 

4,999രൂപ വിലയുള്ള പതിപ്പ് ഈ വിലയ്ക്ക് ആദ്യം വാങ്ങുന്ന 50 ലക്ഷം ആളുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ള അതിനുശേഷം ഇതിന്റെ യഥാര്‍ത്ഥ വിലയായ 5,999രൂപയ്ക്കായിരിക്കും വില്‍ക്കപ്പെടുക.  
ഷവോമി റെഡ്മി 5എ ഇന്ത്യയില്‍, വില 4,999രൂപ മുതല്‍ 

റെഡ്മി സീരീസിലെ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 5എ ഇന്ത്യയില്‍ അവതരിപ്പിച്ചു. 'ദേശ് കാ സ്മാര്‍ട്‌ഫോണ്‍' എന്ന വിശേഷിപ്പിച്ചിരിക്കുന്ന മോഡലിന്റെ രണ്ട് പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.  രണ്ട് ജിബി റാമും 32 ജിബി സ്‌റ്റോറേജുമുള്ള മോഡലിന്റെ വില 4,999 രൂപയും മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള മോഡലിന് 6999 രൂപയുമാണ്. 4,999രൂപ വിലയുള്ള പതിപ്പ് ഈ വിലയ്ക്ക് ആദ്യം വാങ്ങുന്ന 50 ലക്ഷം ആളുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ള അതിനുശേഷം ഇതിന്റെ യഥാര്‍ത്ഥ വിലയായ 5,999രൂപയ്ക്കായിരിക്കും വില്‍ക്കപ്പെടുക.  

ഡിസംബര്‍ 7-ാം തിയതി മുതല്‍ ഫോണ്‍ ഫഌപ്കാര്‍ട്ടിലും മി ഡോട്ട് കോം, മി ഹോം സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ ലഭ്യമായിതുടങ്ങും. തുടര്‍ന്നുള്ള ആഴ്ചകളില്‍ തന്നെ ഷവോമിയുടെ ഓഫ്‌ലൈന്‍ റീടെയില്‍ പങ്കാളികളായ സംഗീത, പൂര്‍വിക, യൂണിവേഴസെല്‍, ഇസോണ്‍ എന്നിവിടങ്ങളിലും ഫോണ്‍ എത്തുമെന്ന് ഷവോമിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 

ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന റെഡ്മി 5എയില്‍ അഞ്ച് ഇഞ്ചിന്റെ 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്ന റെഡ്മി 5എയില്‍ ആന്‍ഡ്രോയിഡ് ന്യൂഗട്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐയുഐ 9 ഓപറേറ്റിങ് സിസ്റ്റമാണ് ഉള്ളത്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിനു നല്‍കിയിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും റെഡ്മി 5എയില്‍ ഉണ്ടായിരിക്കും. 3000എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ എട്ട് ദിവസം വരെ ചാര്‍ജ്ജ് നിലനിര്‍ത്തുമെന്നാണ് ഷവോമിയുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com