2020 ല്‍ ആഗോളതലത്തില്‍ പ്രതിദിന എണ്ണ ആവശ്യകത 10 കോടി ബാരല്‍ ആയി ഉയരുമെന്ന് ഒപ്പെക്ക് 

ആഗോള വിപണി കരകയറുന്നതിന്റെ അടിസ്ഥാനത്തില്‍ എണ്ണ വിലയും ആവശ്യകതയും ഉയരും 
2020 ല്‍ ആഗോളതലത്തില്‍ പ്രതിദിന എണ്ണ ആവശ്യകത 10 കോടി ബാരല്‍ ആയി ഉയരുമെന്ന് ഒപ്പെക്ക് 

ലണ്ടന്‍: ഭാവിയില്‍ എണ്ണ വിലയും ആവശ്യകതയും ഉയരുമെന്ന് പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്ക്. 2020 ഓടേ പ്രതിദിന എണ്ണ ആവശ്യകത 10 കോടി ബാരല്‍ ആയി ഉയരും. ഈ വര്‍ഷം പ്രതിദിന എണ്ണ ആവശ്യകത 9.6 കോടി ബാരല്‍ ആയി ഉയരുമെന്നായിരുന്നു ഒപ്പെക്കിന്റെ അനുമാനം. 
ആഗോള വിപണി കരകയറുന്നതിന്റെ അടിസ്ഥാനത്തില്‍ എണ്ണ വിലയും ആവശ്യകതയും ഉയരുമെന്ന് ഒപ്പെക്ക് ജനറല്‍ സെക്രട്ടറി മൊഹമ്മദ്  ബാര്‍ക്കിന്‍ഡോ അഭിപ്രായപ്പെട്ടു. എങ്കിലും എണ്ണ ആവശ്യകത ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് ഉയരുമെന്ന വ്യാഖ്യാനം ഇതിന് നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എണ്ണവിപണിയുടെ നിലനില്‍പ്പിന് ഇടതടവില്ലാത്ത നിക്ഷേപം അനിവാര്യമാണ്. ഇതിന് ഇതര ഒപ്പെക്ക് രാജ്യങ്ങളുമായുളള സഹകരണം നിര്‍ണായകമാണെന്നും ലണ്ടനില്‍ മൊഹമ്മദ്  ബാര്‍ക്കിന്‍ഡോ പറഞ്ഞു. റഷ്യ അടക്കമുളള രാജ്യങ്ങളുമായുളള സഹകരണത്തിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com